പ്രവാചക ജീവിതത്തില്‍ വലിയ മാനവിക ദര്‍ശനങ്ങളുണ്ട്: സ്വാമി ആത്മദാസ്‌യമി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രവാചകനെ ശരിയായ രീതിയില്‍ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാമി ആത്മദാസ്‌യമി. കോഴിക്കോട്ട് സിറ്റി എസ്.വൈ.എസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ജീവിതത്തെ അടുത്തറിഞ്ഞവര്‍ക്ക് ആ മനുഷ്യനില്‍ നിന്നും വലിയ മാനവിക ദര്‍ശനങ്ങള്‍ ഉള്‍കൊള്ളാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

sportscouncilhalpravachakaprakeerthanasadassu

കോഴിക്കോട്ട് സിറ്റി എസ്.വൈ.എസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വി.പി സെയ്ത് മുഹമ്മദ് നിസാമി, പി.കെ മുഹമ്മദ്, ഐ.പി അഷ്്‌റഫ്, എം.പി കോയട്ടി എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി അബ്ദുറസാഖ് മായനാട് സ്വാഗതവും ട്രഷറര്‍ ഇമ്പിച്ചികോയ ഹാജി നന്ദിയും പറഞ്ഞു.

English summary
Swami Aathmadhasyami about prophet's life
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്