കുമ്പളയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു; കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: റോഡ് മുറിച്ചു കടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാറിടിച്ച് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുരപലഹാരം വില്‍പ്പന നടത്തുന്ന തമിഴ്‌നാട് സ്വദേശി ഗണേശ(53)നാണ് മരിച്ചത്.

കാര്‍ യാത്രക്കാരായ പള്ളിക്കര കല്ലിങ്കാലിലെ മുഫീദ്(24), അബ്ദുല്‍ റഹ്മാന്‍(53) എന്നിവരെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 6 മണിയോടെ കുമ്പള റെയില്‍വെസ്റ്റേഷന് സമീപത്താണ് അപകടം.

accident

മംഗളൂരു വിമാനത്താവളത്തില്‍ പോയി പള്ളിക്കരയിലേക്ക് മടങ്ങുകയായിരുന്നു മുഫീദും അബ്ദുല്‍ റഹ്മാനും. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തലക്ക് പരിക്കേറ്റ ഗണേശനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

രാഷ്ട്രീയ പിൻബലത്തിൽ ജയിലിൽ കഞ്ചാവ് വിൽപ്പന; സഹ തടവുകാർക്ക് മർദ്ദനം, ടിപി കേസ് പ്രതിക്കെതിരെ പരാതി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Tamil nadu native died in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്