തമിഴ്‌നാട്ടില്‍ ഭൂഗര്‍ഭ കണികാ പരീഷണശാല; ഇടുക്കിയിലെ ഗ്രാമങ്ങളില്‍ ആശങ്ക

  • Posted By: Desk
Subscribe to Oneindia Malayalam

നെടുംകണ്ടം:തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ തേനിയില്‍ കണികാ പരീക്ഷണശാല നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരമാനത്തില്‍ ആശങ്കപ്പെട്ട് കഴിയുകയാണ് ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍.തമിഴ്‌നാട് തേനി പൊട്ടിപ്പുറത്താണ് ഭൂഗര്‍ഭ കണികാ പരീഷണശാല തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുള്ളത്. ഇതിനുള്ള സ്ഥലം കണ്ടെത്തി സര്‍വ്വേ നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനടക്കമുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയതോടെ ജനങ്ങളുടെ ആശങ്കള്‍ വര്‍ദ്ധിച്ചു.

theni tamilnadu

പദ്ധതി പൂര്‍ത്തിയായാല്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കേരളാ-തമിഴ്‌നാട് അതിര്‍ത്തി ഗ്രമാങ്ങളിലെ ജനങ്ങള്‍ പറയുന്നത്.പദ്ധതിയുടെ ഭാഗമായി 12 ലക്ഷം മെട്രിക് ടണ്‍ പാറ ഭൂമിക്കടിയില്‍ നിന്ന്് പൊട്ടിച്ച് നീക്കം ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിനോ,ആണവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ഇടം എന്ന നിലയിലോ ആണ് പരീക്ഷണശാല നിര്‍മ്മിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.


നിലവില്‍ പരീക്ഷണശാലക്കായി കണ്ടെത്തിയ മലനിരകളുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.ഈ പ്രദേശത്തേക്കുള്ള റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു.അതിര്‍ത്തി മേഖലയിലെ ഈപ്രദേശം മഴനിഴല്‍ പ്രദേശമായതിനാല്‍ ഇത്തരത്തില്‍ വലിയൊരു പദ്ധതി പരിസ്ഥിതിക പ്രശനങ്ങള്‍ ഉണ്ടാകുമെന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്.


തേനിയിലെ സംരക്ഷിത വനമേഖലയായ ബോഡി വെസ്റ്റ് മലനിരകള്‍ക്കിടയില്‍ 1300 മീറ്റര്‍ ആഴത്തിലും 2500 മീറ്റര്‍ വീതിയിലുമായിരിക്കും പാറകള്‍ ഖനനം ചെയ്ത് പരീക്ഷണശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയെ ഒരുപ്പോലെ ബാധിക്കുന്ന കണികാ പരിക്ഷണശാലക്കെതിരെ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി സമരം ചെയ്യാനും സാധ്യതയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.


പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിയുടെ ഉപവാസം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
tamilnadu photon experiment; 12 lakh metric ton stone crushing got permission from center, idukki border villages under threat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്