മദ്യലഹരിയില്‍ പരിഭ്രാന്തി പരത്തി യുവാവിന്റെ വിളയാട്ടം; എട്ടു വാഹനങ്ങളിലിടിച്ച കാര്‍ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ എട്ട് വാഹനങ്ങളില്‍ ഇടിച്ചു. നിര്‍ത്താതെ കാറോടിച്ച് പോയ യുവാവിനെ വീട്ടില്‍ ചെന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ ഇബ്രാഹിം ഖലീലാ(37)ണ് പിടിയിലായത്. മദ്യലഹരിയില്‍ ഖലീല്‍ ഓടിച്ച കാര്‍ വളഞ്ഞും പുളഞ്ഞും പോയപ്പോള്‍ മറ്റു യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാത്രിയിലാണ് സംഭവം.

drunk

പുതിയ ബസ്സ്റ്റാന്റ് പരിസരം മുതല്‍ ചെങ്കള നാലാംമൈല്‍ വരെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ഓട്ടോ, ബൈക്കുകള്‍, സ്‌കൂട്ടര്‍, കാര്‍ തുടങ്ങി എട്ട് വാഹനങ്ങളിലാണ് കാര്‍ ഇടിച്ചത്. നിര്‍ത്താതെ പോയ കാറിനെ പിന്നാലെയുണ്ടായ വാഹനങ്ങളിലുണ്ടായിരുന്നവര്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനിയിലെ വീട്ടിലെത്തി പിടിക്കുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി. മദ്യലഹരിയിലും അശ്രദ്ധയോടെയും കാറോടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. കേടുപാട് സംഭവിച്ച വാഹനങ്ങളിലെ യാത്രക്കാര്‍ പരാതി നല്‍കുന്ന മുറക്ക് കേസെടുക്കുമെന്ന് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ പറഞ്ഞു.

ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥി: വാദ്ഗാമില്‍ ബിജെപി- മേവാനി പോരാട്ടം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Teen arrested in drunk driving crash

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്