ആഭരണം പൂജിച്ചാൽ ഐശ്വര്യം വരും, ഭക്തകളെ കബളിപ്പിച്ച് സ്വർണവും പണവും അടിച്ചുമാറ്റും, പൂജാരിയും യുവതിയും അറസ്റ്റിൽ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ക്ഷേത്രത്തിൽ തൊഴാനെത്തുന്ന സ്ത്രീകളുടെ ആഭരണങ്ങൾ പൂജവയ്ക്കാനെന്ന പേരിൽ കൈക്കലാക്കുന്ന ക്ഷേത്രപൂജാരിയെയും സഹായിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.തുമ്പ സ്റ്റേഷന് സമീപത്തെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരിക്കുമ്പോഴാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്.പല ക്ഷേത്രങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പുനടത്തിയതായി സൂചനയുണ്ട്.സംഭവത്തിൽ ചേർത്തല പട്ടണക്കാട് കളത്തിൽ ഭവനിൽ രാജേഷ് (34 ) പള്ളിമൺ സച്ചുഭവനിൽ ആതിര (27 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 prison

അണിയുന്ന ആഭരണങ്ങൾ വച്ച് പ്രത്യക പൂജനടത്തി ഒരുമാസം വിഗ്രഹത്തിനുമുന്നിൽ പൂജയ്ക്കായി വച്ചശേഷം തിരികെ ധരിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നു ഭക്തരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ ആഭരണങ്ങൾ വാങ്ങിയിരുന്നത്. പൂജയ്ക്കായി വൻതുക വാങ്ങിയശേഷം ആഭരണങ്ങൾ മടക്കി നൽകാതെ മുങ്ങുകയായിരുന്നു പതിവ്.


തുമ്പയിലെ ക്ഷേത്രത്തിൽ പൂജാരിയായിരിക്കുമ്പോഴാണ് ക്ഷേത്രത്തിൽ പതിവായെത്തിയിരുന്ന വീട്ടമ്മയിൽ നിന്ന് രണ്ടര പവൻ മാലയും 28000 രൂപയും വാങ്ങി ഇയാൾ മുങ്ങി.ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൂജാരിയുടെ സഹായിയായ യുവതിയാണ് പൂജാരിക്ക് പ്രത്യേക സിദ്ധികളുണ്ടെന്നും ആഭരണം നൽകി പൂജിച്ചാൽ ഐശ്വര്യം വരുമെന്നും പറഞ്ഞ് കബളിപ്പിച്ചിരുന്നത്.ഇത്തരത്തിൽ നിരവധി സ്ത്രീകളെ ഇവർ പറ്റിച്ചതായാണ് വിവരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
temple priest arrested for theft

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്