'താൻ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും തെറ്റെന്നും കരുതുന്നവർ മനോരോഗികൾ'!! സെൻകുമാറിനെ ഉദ്ദേശിച്ച്?

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: പോലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ടിപി സെൻകുമാറിന്റെ ആരോപണങ്ങൾക്ക് ടോമിൻ ജെ തച്ചങ്കരിയുടെ മറുപടി. താൻ മാത്രം ശരിയെന്ന് കരുതുന്നവർക്ക് മനോരോഗമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പോലീസ് അസോസിയോഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം സെൻകുമാറിൻറെ ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയത്.

ബുദ്ധനെ പരാമർശിച്ചു കൊണ്ടായിരുന്നു തച്ചങ്കരിയുടെ മറുപടി. തനിക്കെതിരായ വിമർശനങ്ങൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യടി വാങ്ങാനും പേരെടുക്കാനും പത്രങ്ങളിൽ ഫോട്ടോ വരാനും അധികാരം ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയല്ല പോലീസ് സേനയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ പറയേണ്ടത് വഴിയിൽ പറയേണ്ടതില്ലെന്നും അദ്ദേഹം.

tominthachankary

പോലീസുകാരുടെ അധികാരം വ്യക്തിപരമല്ലെന്നും ഇരിക്കുന്ന കസേരയുടെ അധികാരമാണതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേന ഒരു സ്ഥാപനമാണെന്നും വ്യക്തികൾ വരുംപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കസേരയിൽ ഇരിക്കുന്നവർ തനിക്ക് ശേഷം ഭൂകമ്പമാണെന്ന് കരുതരുതെന്നും തച്ചങ്കരി പറയുന്നു.

പോലീസ് സേനയിൽ നിശ്ചിത ശതമാനം പേർ കുറ്റക്കാരനാണെന്ന് കരുതരുതെന്നും ഈ നിലയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം. ഇതൊക്കെ പോലീസിന്റെ വിശ്വാസ്യത തകർക്കുമെന്നും തച്ചങ്കരി പറയുന്നു.

പോലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിനു പിന്നാലെ തച്ചങ്കരി അടക്കമുള്ളവർക്കെതിരെ സെൻ കുമാർ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു തച്ചങ്കരി നൽകിയത്.

English summary
thachankary reply to senkumar's criticism
Please Wait while comments are loading...