കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വോട്ടിന് വേണ്ടി ചിരിച്ചമുഖവുമായി ഇങ്ങോട്ട് വരേണ്ട

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന ചിത്രമേതെന്നു ചോദിച്ചാല്‍ മടിക്കാതെ പറയാം. ഖദറിട്ട് കൈവീശി ചിരിച്ചുവരുന്ന ഒരു നേതാവിന്റെ മുഖമാണ്. എന്നാല്‍ ഇത്തവണ വോട്ടിന് വേണ്ടി ഒറ്റ മന്ത്രിമാരും ചിരിച്ചുകൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നാണ് താമരശ്ശേരി രൂപത പറയുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനായി വേണ്ടി മാത്രം ചിരിച്ച മുഖവുമായി മന്ത്രിമാര്‍ വരേണ്ടെന്നാണ് തൃശ്ശൂര്‍ രൂപത പറഞ്ഞത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സമരത്തെ മന്ത്രിമാര്‍ അവഗണിച്ച സാഹചര്യത്തിലാണ് രൂപതയുടെ രൂക്ഷ വിമര്‍ശനം.

Thamarassery Diocese

തിരഞ്ഞെടുപ്പില്‍ രൂപതയുടെ നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും രൂപതാ വക്താവ് ഫാ.അബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം നടക്കുന്ന കോഴിക്കോട് കളക്ടറേറ്റിനു മുന്നിലെ സമരപന്തലിന് മുന്നിലൂടെ പോയ മന്ത്രിമാരൊന്നും അവിടേക്ക് ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തചില്ലെന്ന് രൂപ ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടു ചോദിച്ചു വരുന്ന ചിരിച്ച മുഖങ്ങളെ തിരിച്ചറിയുമെന്നും രൂപത വ്യക്തമാക്കി. അതേ സമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വിജ്ഞാപനം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും മറ്റ് നടപടികള്‍ കൊണ്ട് തൃപ്തരാകില്ലെന്നും കെ എം മാണി പറഞ്ഞു.

English summary
Launching a scathing attack on ministers, the Thamarassery diocese accused them stating that they need not come here with a smiling face to seek votes in the Lok Sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X