കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവയുടെ കാലാവധി സർക്കാർ നീട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി രണ്ട് മാസം കൂടി നീട്ടി നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി ഈ വർഷം നവംബർ മുപ്പത് വരെ നീട്ടി നൽകിയതായും മന്ത്രി അറിയിച്ചു.

1

1988,1989 എന്നിവയിലെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. ഈ കാലാവധിക്കുള്ളിൽ തന്നെ വാഹന ഉടമകൾ രേഖകൾ പുതുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്തബർ മുപ്പതിന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ സാധിക്കാത്തതും കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നതായും ആന്റണി രാജു വ്യക്തമാക്കി.

അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

അതേസമയം, സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗതാഗത വകുപ്പിൻ്റെ ശുപാർശ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അംഗീകരിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലത്തെ നികുതിയാണ് സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചത്. കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെ നീട്ടി നൽകിയതായും മന്ത്രി അറിയിച്ചിരുന്നു.

സ്കൂൾ തുറക്കൽ; അധ്യാപക - യുവജന സംഘടനകളുമായി ചർച്ച നടത്തി വിദ്യാഭ്യാസമന്ത്രിസ്കൂൾ തുറക്കൽ; അധ്യാപക - യുവജന സംഘടനകളുമായി ചർച്ച നടത്തി വിദ്യാഭ്യാസമന്ത്രി

3

കൊവിഡ് കാരണം സംസ്ഥാനത്തെ സ്കൂളുകൾ അടഞ്ഞുകിടന്ന പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കണമെന്ന് സർക്കാർ-എയ്ഡഡ് സ്കൂൾ അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം; തീരുമാനം സോളമൻ അലക്സിൻ്റെ രാജിയെ തുടർന്ന്കാർഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം; തീരുമാനം സോളമൻ അലക്സിൻ്റെ രാജിയെ തുടർന്ന്

4

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ നിരക്കുകൾ അതേപടി തുടരുമെന്നും മന്ത്രി അറിയിച്ചിരുന്നു. സർക്കാരിനോട് ആവശ്യപ്പെടുന്ന സ്കൂളുകൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് ഒരുക്കും.വിദ്യാലയങ്ങളിൽ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
Transport Minister Antony Raju has said that the validity of driving license and vehicle registration has been extended by two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X