മലബാര്‍ കലാപ സ്മരണക്കായി തിരൂരങ്ങാടിയില്‍ സ്മാരക കവാടം സമര്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 1921ലെ മലബാര്‍ കലാപ സ്മരണയുമായി തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച സമര സ്മാരക കവാടം പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് കവാടം.

മലപ്പുറത്തെ ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായാവരുടെയും മറ്റു ധീരദേശാഭിമാനികളുടെയും പേരുകള്‍ കവാടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. മലബാര്‍ കലപത്തിന്റെ ചരിത്രം വായിച്ചെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സ്മാരക കവാടം ഏറെ ആകര്‍ഷിക്കുന്നുണ്ട്. സ്മാരകം മാതൃകാപരമാണെന്നും ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ചരിത്ര പൈതൃകമായി ഉടന്‍ മാറ്റുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

malabar

1921ലെ മലബാര്‍ കലാപ സ്മരണക്കായി തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച സമര സ്മാരക കവാടം പികെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ അധ്യക്ഷത വഹിച്ചു. അഡ്വ: പിഎംഎ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എംകെ ബാവ, ഡോ. കെകെ. അബ്ദുല്‍സത്താര്‍. എം. അബ്ദുറഹിമാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, വി.വി. അബു, സിപി സുഹ്‌റാബി, സി.പി. ഹബീബ, എംഎന്‍ കുഞ്ഞിമുഹമ്മദാജി, വാസു കാരയില്‍, എസ് ജയകുമാര്‍, എം. മുഹമ്മദ്കുട്ടി മുന്‍ഷി. മോഹനന്‍ വെന്നിയൂര്‍, സിഎച്ച്. മഹ്മൂദാജി, സിപി ഇസ്മായില്‍, യു.കെ. മുസ്ഥഫ മാസ്റ്റര്‍, പ്രൊഫ. പി മമ്മദ്. പനക്കല്‍ സിദ്ദീഖ്. കവറൊടി മുഹമ്മദ് മാസ്റ്റര്‍, കെ. രത്‌നാകരന്‍, കെ. രാമദാസ് മാസ്റ്റര്‍, സിടി ഫാറൂഖ്. സിപി ഗുഹരാജ്. വേലായുധന്‍ വെന്നിയൂര്‍, വിപി കുഞ്ഞാമു, കാലൊടി സുലൈഖ, പിവി ഹുസൈന്‍,പി കെ ശമീം എന്നിവര്‍ സംസാരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Thirurangady memorial gateway presented

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്