കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനസംഘടനയില്‍ തിരുവഞ്ചൂരിനെ ഒതുക്കാന്‍ ശ്രമം?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിപുലമായ മന്ത്രിസഭ പുനസംഘനടയാണ് നടക്കുന്നതെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവഞ്ചൂര്‍, കെസി ജോസഫ്, കെ ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകള്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിണഗിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുനസംഘടന ചര്‍ച്ചകള്‍ സജീവമായത്.

കെ മുരളീധരനെയും, വിഡി സതീശനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ആദ്യം പരിണഗിച്ചിരുന്നെങ്കിലും ഇരുവരും സ്പീക്കറാകാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഉപാധ്യക്ഷനായ വിഡി സതീശന്‍ അടുത്ത കെപിസിസി പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്പീക്കര്‍ സ്ഥാനം സതീശന്‍ സ്വീകരിയ്ക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

Thiruvanchoor

ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ച് കൊണ്ട് വരാനും തിരുവഞ്ചൂരിന് സിഎന്‍ ബാലകൃഷ്ണന്റെ വകുപ്പ് നല്‍കാനും മുഖ്യമന്ത്രിയ്ക്ക് ആദ്യം താത്പര്യമുണ്ടായിരുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതി ഇതല്ല.

സിഎന്‍ ബാലകൃഷ്ണനെ മാറ്റിയാല്‍ തൃശ്ശൂര്‍ ജില്ലയുടെ പ്രാതിനിധ്യം ഇല്ലാതാവും തുടര്‍ന്ന് ജില്ലയുടെ പ്രതിനിധിയായി ടിഎന്‍ പ്രതാപനെ പരിഗണിയ്‌ക്കേണ്ടിവരും.

മന്ത്രിസഭ പുനസംഘടനയില്‍ ലീഗിന്റെ കൈവശമുള്ള വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരത്തില്‍ നോക്കിയാല്‍ മന്ത്രിസഭ പുനസംഘടന കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പ്.

English summary
Thiruvanchoor may be nominated as Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X