തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി കുറച്ചത് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍- യുവമോര്‍ച്ച

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു ആരോപിച്ചു.

ഇടത്താവളങ്ങളിലടക്കം ലക്ഷക്കണക്കിന് ഭക്തജനക്കള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കേണ്ട സമയത്തുള്ള തീരുമാനം തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ബോര്‍ഡിന്റെ തലപ്പത്തിരുത്തി അഴിമതിയുടെ കൂത്തരങ്ങാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈന്ദവാചാരങ്ങളെയും സ്ഥാപനങ്ങളെയും ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയായിട്ടാരും കണക്കാക്കേണ്ടെന്നും ദേവസ്വം ബോര്‍ഡിനെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

sabarimala

റയാന്‍ സ്‌കൂള്‍ കൊലപാതകം: അവന്‍ നേരത്തേതന്നെ സംശയത്തിന്റെ നിഴലില്‍... ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?

ശബരിമല തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഭക്തജന താല്‍പര്യം മുന്‍നിര്‍ത്തി ഭേദഗതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Thiruvithamkoor devaswam board reduced validity in order to sabotage the pilgrimage; Yuvamorcha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്