കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്റെ കുത്തിത്തിരുപ്പുകൾക്കിടയിലും പെൻഷൻ അർഹരായവരുടെ കൈകളിലേക്ക്: തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കാര്യങ്ങൾ സുഗമമായി പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. അന്നം മുടക്കികളായ പ്രതിപക്ഷത്തിന്റെ കുത്തിത്തിരുപ്പുകൾക്കിടയിലും ഏപ്രിൽ മാസം നൽകേണ്ട പുതുക്കിയ സാമൂഹ്യ സുരക്ഷ പെൻഷൻ ഉൾപ്പെടെ 3100 രൂപ അർഹരായവരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവുമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

isaac

'സംസ്ഥാനത്തിന്റെ പ്ലാൻ ചിലവ് ഇന്നലത്തെ കണക്കുകൾ പ്രകാരം 78 ശതമാനം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം ക്യാരി ഓവർ ചെയ്ത ചിലവുകൾ കൂടി കണക്കാക്കുകയാണെങ്കിൽ 114 ശതമാനമായി ചിലവ്. തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ചിലവ് ഇന്നലെ 79 ശതമാനം കഴിഞ്ഞു. 90 ശതമാനത്തിന് മുകളില്‍ ചിലവ് എത്തുന്ന പ്രാദേശിക സർക്കാരുകൾക്ക് രണ്ടു ഗഡുവായി 543 കോടി രൂപ ഇന്നലെ വരെ അനുവദിച്ചു കഴിഞ്ഞു. ഇനിയും സമർപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ ട്രഷറി സ്വീകരിച്ച് പ്രോസസ്സ് ചെയ്യുന്നതായിരിക്കും'.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

'സർക്കാർ വകുപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ മറ്റു സ്ഥാപനങ്ങൾ വർക്ക് ബില്ലുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ബില്ലുകളും ചെക്കുകളും ഇന്ന് (30.3.2021) വൈകുന്നേരം അഞ്ചു മണി വരെ ഇ-സബ്മിഷൻ നടത്താനുള്ള നിർദേശം നൽകി കഴിഞ്ഞു. അങ്ങനെ ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ പ്രിന്റ് ഔട്ട് ഇന്ന് രാത്രി എട്ടുമണി വരെ എല്ലാ ട്രഷറികളിലും സ്വീകരിക്കുന്നതായിരിക്കും. ഇതിനു ശേഷം സമർപ്പിക്കുന്ന ബില്ലുകൾക്ക് ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ തുക നൽകുന്നതായിരിക്കും.
പുതുക്കിയ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു. ഇതിനായി ട്രഷറി വരുന്ന വെള്ളി, ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും'.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Thomas Isaac about social welfare pension distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X