പോത്ത്, പശു, ഒടുവിൽ മനുഷ്യർക്ക് നേരെയും! ജനങ്ങൾ ഭീതിയിൽ! കടുവയെ പിടിക്കാത്തതിൽ ബിജെപി ഹർത്താൽ...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ പിടികൂടാനായില്ല. രണ്ടുദിവസം മുൻപ് ചീരാലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വളർത്തു മൃഗങ്ങളെ കൊന്നു തിന്നതോടെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച ബത്തേരി താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്.

ഫേസ്ബുക്ക് ലൈവിൽ വീട്ടമ്മയായ കാമുകിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ! യുവാവിനെ പിടികൂടി; സംഭവിച്ചത് ഇതാണ്

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

കടുവയുടെ പരാക്രമണം തുടരുന്ന ചീരാലിൽ തുടർച്ചയായ രണ്ടാദിവസവും നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവ പകുതി കഴിച്ച പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആത്താർ രാമകൃഷ്ണന്റെ പശുവിനെ കടുവ കൊന്നു തിന്നത്.

tiger

ഇതിനുശേഷം നാട്ടുകാരനായ ധനേഷിന് നേരെ കടുവ പാഞ്ഞടുത്തെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കടുവയെ എങ്ങനെയെങ്കിലും പിടികൂടാനായി ചീരാൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കെണിവെച്ചെങ്കിലും ഈ ഭാഗത്തേക്ക് കടുവ വന്നതേയില്ല. പിന്നീട് മൂന്നു കിലോമീറ്റർ അകലെയുള്ള കഴമ്പിലാണ് കടുവയെ കണ്ടത്.

വനംവകുപ്പ് ജീവനക്കാരും മയക്കുവെടി വിദഗ്ദരും കടുവയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ നാശനഷ്ടം സംഭവിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പ് ലഭിച്ചതോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. വ്യാഴാഴ്ചയും നാട്ടുകാർ പോത്തിന്റെ ജഡവുമായി റോഡ് ഉപരോധിച്ചിരുന്നു. കടുവയെ എങ്ങനെയെങ്കിലും പിടികൂടാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
tiger attack in wayanad, bjp calls harthal in bathery.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്