ഇന്ന് ക്രിസ്മസ്; കോവിഡിനിടയിലെ രണ്ടാമത്തെ ആഘോഷം, സജീവമായി പള്ളികള്‍
കണ്ണൂര്‍: ലോകമെമ്പാടുമുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. കോവിഡ് കാരണം സമ്പൂര്‍ണ അടച്ച്പൂട്ടലിനിടയിലെ രണ്ടാമത്തെ ക്രിസ്മസ് ആണിത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിക്കാന്‍ കാര്യമായി സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ വളരെ ഭംഗിയായി തന്നെ ആഘോഷിക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍. അത്കൊണ്ട്തന്നെ ഇത്തവണ കോവിഡിന് മുമ്പത്തെ പോലെ കരോളും സജീവമായിരുന്നു. ഡിസംബര്‍ 20ന് തന്നെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കരോള്‍ സംഘം സജീവമായി. ആട്ടവും പാട്ടും ഡാന്‍സും, കരിമരുന്ന് പ്രയോഗവുമൊക്കെയായി എല്ലാവരും ഉണ്ണിയേശുവിന്റെ പിറവി ദിനം സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. കഴിഞ്ഞുപോയ കെട്ട കാലത്തില്‍ നിന്നും പ്രത്യാശയുടെ കാലത്തിലേക്കുള്ള ഒരു ചുവടുവെപ്പ്് കൂടിയാണ് ക്രിസ്തുമസ്.
'ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം കേരള ചരിത്രത്തിലില്ല', വിമർശിച്ച് രമേശ് ചെന്നിത്തല
പാതിരാകുര്‍ബാനകള്‍ പള്ളികളില്‍ ആരംഭിച്ചു. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച്കൊണ്ട് തന്നെയാണ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഒമൈക്രോണ്‍ പശ്ചാതലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ലോകമെമ്പാടമുള്ള വിശ്വികള്ക്ക് രാഷ്ട്രപതിയും, കേരള ഗവര്‍ണറും, ഉപരാഷ്ട്രപതിയുമടക്കം ക്രിസ്തുമസ് ആശംകള്‍ നേര്‍ന്നിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ക്രിസ്മസ് സന്ദേശത്തിലൂടെ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളര്‍ത്തുകയും സമൂഹത്തില്‍ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ക്രിസ്മസിന്റെ സന്തോഷ വേളയില്‍ എല്ലാ പൗരന്മാര്ക്കും ആശംസകള്‍ നേരുന്നു, പ്രത്യേകിച്ചും ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാര്ക്ക് ആശംസകള്‍ നേരുന്നുവെന്നും ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളില്‍ അടിസ്ഥിതമായ സമൂഹം വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കണമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്കാരിയും
സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസ സന്ദേശത്തില്‍ പറയുന്നു. യേശു പ്രതിനിധീകരിച്ച മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും, നമ്മെക്കാള്‍ കുറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരോടു അനുഭാവപൂര്‍വം പെരുമാറാനും ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൂടാതെ സമാധാനം, സഹിഷ്ണുത, സന്തുലനം എന്നിവയില്‍ അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിനായി പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'ജീവിച്ചിരിക്കെ സ്വന്തം ശവമഞ്ചം ചുമന്ന് പോകുന്നത് കാണേണ്ടി വന്ന മനുഷ്യൻ', ടി സിദ്ദിഖിന്റെ കുറിപ്പ്
സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ സന്ദേശം. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തില്‍ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാല്‍ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സന്ദേശം അറിയിച്ചു. സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് 'ഭൂമിയില്‍ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവര്‍ണറുടെ സന്ദേശത്തില്‍ പറഞ്ഞു. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെയെന്ന് ഗവര്‍ണര്‍ സന്ദേശത്തിലൂടെ ആശംസിച്ചു.
ഡിക്രാപിയോക്കൊപ്പം ഹോളിവുഡ് ചിത്രം, ജാക്വിലിന് കെണിയില്‍ വീണത് ഇങ്ങനെ, ഓഫറുകള്‍ പലവിധം