സെന്‍കുമാറിനെ ഒതുക്കുന്നു!! തച്ചങ്കരിയുടെ 'ഗ്രൂപ്പില്‍' ഇടമില്ല!! കേരള പോലീസില്‍ നടക്കുന്നത്....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സുപ്രീം കോടതിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിജിപി സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ടിപി സെന്‍കുമാറിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സെന്‍കുമാറിനെ ഒതുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നതിന്റെ പുതിയ സൂചനകള്‍ പുറത്തുവന്നു.

ഗ്രൂപ്പില്‍ സ്ഥാനമില്ല

പോലീസ് ആസ്ഥാനത്തെ ജീവനക്കാരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയില്ല. ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്.

320 അംഗങ്ങള്‍

320 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് തച്ചങ്കരി കഴിഞ്ഞ ദിവസം പുതിയ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. പിഎച്ച്ക്യു എന്നാണ് ഗ്രൂപ്പിന്റെ പേര്. ഇതിന്റെ അഡ്മിന്‍ തച്ചങ്കരിയാണ്. 256 ജീവനക്കാരായതോടെ ഗ്രൂപ്പ് നിറഞ്ഞു. തുടര്‍ന്ന് തച്ചങ്കരി തന്നെ മറ്റൊരു ഗ്രൂപ്പ് തുടങ്ങുകയായിരുന്നു.

തച്ചങ്കരി പറഞ്ഞത്

ഹെഡ് ക്വാട്ടേഴ്‌സ് ചുമതലക്കാരനായതിനാല്‍ ജീവനക്കാരുമായി വേഗത്തില്‍ ബന്ധപ്പെടാനും പ്രശ്‌ന പരിഹാരത്തിനുമാണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് തച്ചങ്കരി പറയുന്നു. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങള്‍, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ച് ഗ്രൂപ്പില്‍ സന്ദേശമയക്കാം. അടിയന്തര അവധി അപേക്ഷയും ഗ്രൂപ്പിലൂടെ നല്‍കാന്‍ അനുവാദമുണ്ട്.

നിരീക്ഷിക്കാന്‍ സംഘം

സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ നിരീക്ഷിക്കാനും ഫയല്‍ വിവരങ്ങല്‍ മുന്‍കൂട്ടി അറിയിക്കാനും ഉന്നത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തച്ചങ്കരി ഉള്‍പ്പെടെയുള്ള നാലു ഐപിഎസുകാര്‍ക്കായിരുന്നു ഇതിന്റെ ചുമതല.

സെന്‍കുമാര്‍ ചെയ്തത്

ഡിജിപിയായി ചുമതലയേറ്റയുടന്‍ തന്നെ സെന്‍കുമാര്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. മുന്‍ മേധാവിയായ ലോക്‌നാഥ് ബെഹ്‌റയുടെ പല വിവാദ ഉത്തരവുകളും പിന്‍വലിച്ചാണ് സെന്‍കുമാര്‍ തന്റെ 'സാന്നിധ്യം' അറിയിച്ചത്.

പെയിന്റടിക്കേണ്ട

ബെഹ്‌റ ഡിജിപിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ നിറത്തിലുള്ള പെയിന്റ് അടിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍കുമാര്‍ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

സൂപ്രണ്ടിനെ മാറ്റി

പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിയതാണ് സെന്‍കുമാറിന്റെ മറ്റൊരു സുപ്രധാന നടപടി. തന്നെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയവരെ സാക്ഷിയാക്കിയാണ് സെന്‍കുമാര്‍ ഉത്തരവിറക്കിയത്.

English summary
Dgp T p Senkumar not included in Tomin Thachankary's whatsapp group.
Please Wait while comments are loading...