കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കും. ശബരിമല ക്ഷേത്രത്തിലെ ഉത്സവവും ചടങ്ങുകള്‍ മാത്രമായിട്ടായിരിക്കും നടത്തുക. ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്കോ ഉത്സവത്തിന്റെ ഭാഗമായി പമ്പയില്‍ നടക്കുന്ന ആറാട്ടിലേക്കോ പ്രവേശനമുണ്ടാവില്ല.

കേരളത്തില്‍ 40 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രത നടപടികളാണ് സര്‍ക്കാരും ആരോഗ്യവകുപ്പും മറ്റ് സംഘടനകളും സ്വീകരിച്ചുവരുന്നത്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയ്യുറകളും മാസ്‌കും നല്‍കും. ഉത്സവങ്ങൡ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

sabarimala

ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാവിലെ ആറ് മണി മുതല്‍ പത്ത് മണിവരേയും വൈകിട്ട് അഞ്ചര മുതല്‍ ഏഴരവരേയും മാത്രമായിരിക്കും തുറന്നിടുക. മാര്‍ച്ച് 31 വരേയുള്ള ശനിയാഴ്ച്ചകൡ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും അന്നദാനം ഒഴിവാക്കിയിട്ടുണ്ട്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ ചോറൂണ്, വിവാഹം, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കില്ല. മാര്‍ച്ച് 21 മുതലാണ് ക്ഷേത്രത്തില്‍ ഭക്തര്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ക്ഷേത്രത്തില്‍ പതിവ് പൂജകളും ചടങ്ങുകളും നടക്കുന്നതായിരിക്കും.

 കൊറോണ: മലയാളം സീരിയൽ രംഗത്ത് പ്രതിസന്ധി, ചിത്രീകരണം നിർത്തലാക്കി, കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ കൊറോണ: മലയാളം സീരിയൽ രംഗത്ത് പ്രതിസന്ധി, ചിത്രീകരണം നിർത്തലാക്കി, കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

പന്ത്രണ്ട് പേര്‍ക്കാണ് ഇന്നലെ മാത്രം കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെയാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 40 ആയത്. എറണാകുളെ ജില്ലയില്‍ ആകെ 9 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4196 പേരാണ് ഇവിടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും കഴിയുന്നുണ്ട്.

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി,ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍;ആശങ്കകണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി,ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍;ആശങ്ക

സംസ്ഥാനത്ത് 44390 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു്ണ്ട്. 5570 പേരെ രോഗ ബാധയില്ലെന്ന് കണ്ടതോടെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Travancore Devaswom Board Imposs Restrictions For Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X