രാജീവ് വധക്കേസ്: അവര്‍ക്ക് കയ്യബദ്ധം പറ്റി... ഉദയഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനു നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുതത്തി. കുറ്റം ചെയ്തിട്ടില്ലെന്നാണ് ഉദയഭാനു പോലീസിനോട് പറഞ്ഞത്.നിലവില്‍ കേസിലെ പ്രതിയും തന്റെ കക്ഷിയുമായ ചക്കര ജോണിക്ക് നിയമോപദേശം നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ. ആദ്യ മൂന്നു പ്രതികള്‍ക്കു പറ്റിയ കയ്യബദ്ധമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഉദയഭാനു വെളിപ്പെടുത്തി. ജോണിയുമായുണ്ടായിരുന്നത് അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

ബുധനാഴ്ച രാത്രിയാണ് ചാലക്കുടി ഡിവൈഎസ്പി ഓഫീസിലേക്ക് ഉദയഭാനുവിനെ എത്തിച്ചത്. റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദയഭാനുവിനെ ചോദ്യം ചെയ്തത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.

2

തനിക്കു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടു വന്ന് രേഖകളില്‍ ഒപ്പ് ഇടീക്കുകയായിരുന്നു ലക്ഷ്യമെന്ന് ഉദയഭാനു പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഉദയഭാനുവിനെ മണിക്കൂറുകളോളമാണ് പോലീസ് ചോദ്യം ചെയ്തത്.

English summary
Rajeev murder case: Udayabhanu statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്