കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്‍റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ്

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും നേരിട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി വലിയ തോതില്‍ ഇതുവരെ പുറത്തേക്ക് എത്തിയെങ്കിലും അസംതൃപ്തരുടെ നിര നീണ്ടതാണ്. സഖ്യകക്ഷികളില്‍ കേരള കോണ്‍ഗ്രസിനും ആര്‍എസ്പിക്കുമെല്ലാം കടുത്ത അതൃപ്തിയാണ് ഉള്ളത്.

ചെന്നിത്തലയെ വിട്ട് നേതാക്കള്‍ 'പുതിയ ഗ്രൂപ്പില്‍': മാറി നിന്ന് ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പും പിളരുന്നുചെന്നിത്തലയെ വിട്ട് നേതാക്കള്‍ 'പുതിയ ഗ്രൂപ്പില്‍': മാറി നിന്ന് ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പും പിളരുന്നു

മുന്നണി വിടണമെന്ന ആവശ്യം വരെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി യോഗത്തില്‍ ഉയര്‍ന്നു. മറുവശത്ത് എല്‍ഡിഎഫ് ആവട്ടെ യുഡിഎഫിലെ ഈ പിരിമുറുക്കങ്ങള്‍ ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ചിന്തയിലുമാണ്. പ്രധാനമായും മധ്യകേരളത്തില്‍ ജോസിനെ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്.

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

ശക്തി സ്രോതസ്

എക്കാലത്തും യുഡിഎഫിന്‍റെ ശക്തി സ്രോതസ്സായിരുന്ന മേഖലയാണ് മധ്യകേരളം. 2016 ലെ തിരഞ്ഞെടുപ്പില്‍ പോലും എറണാകുളത്തും കോട്ടയത്തും ഉള്‍പ്പടെ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎഫിന്‍റെ മേല്‍ക്കൈ എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി.

മുന്നണി മാറ്റം

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമാണ് മധ്യകേരളത്തിലെ യുഡിഎഫ് അനുകൂല രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റി നിര്‍ണ്ണയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുകയും അവരെ കൂടെ നിര്‍ത്തുകയും ചെയ്ത യുഡിഎഫ് ജോസ് വിഭാഗത്തിന്‍റെ ശക്തിയെ വിലകുറച്ച് കാണുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് എം തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ തങ്ങളുടെ ശക്തി വെളിപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ മധ്യകേരളത്തില്‍ ഇന്നുവരെ എല്‍ഡിഎഫിന് വലിയ തോതില്‍ കടന്ന് ചെല്ലാന്‍ കഴിയാതിരുന്ന യുഡിഎഫ് കേന്ദ്രങ്ങള്‍ എല്ലാം ഇത്തവണ മാറി ചിന്തിച്ചു.

കോട്ടയത്ത്

നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്‍റെ തുടര്‍ച്ചയായിരുന്നു കണ്ടത്. പാലായില്‍ ജോസ് കെ മാണിക്ക് പരാജയം നേരിടേണ്ടി വന്നെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരള കോണ്‍ഗ്രസിനും മുന്നണിയെന്ന നിലയില്‍ എല്‍ഡിഎഫിനും നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. കോട്ടയത്ത് ആകെയുള്ള 9 സീറ്റില്‍ അഞ്ചിടത്തും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.

വോട്ട് വിഹിതം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. 10 ശതമാനത്തിന്‍റെ വര്‍ധനവ്. കോട്ടയത്തെ ഇടതുപക്ഷത്തിന്‍റെ റിക്കോര്‍ഡ് വോട്ട് വിഹിതമാണിത്. ഇടുക്കിയിലും മോശമല്ലാത്ത വര്‍ധനവുണ്ടായി

 പിജെ ജോസഫ്-ജോസ് കെ മാണി


പിജെ ജോസഫ്-ജോസ് കെ മാണി ബലാബലത്തിലും നേട്ടം ജോസിനും കൂട്ടര്‍ക്കും തന്നെ. മത്സരിച്ച 12 സീറ്റുകളില്‍ അഞ്ചിടത്ത് വിജയിക്കാന്‍ സാധിച്ചപ്പോള്‍ മറുവശത്ത് ജോസഫ് വിഭാഗത്തില്‍ നിന്നും വിജയിച്ചത് 2 പേര്‍ മാത്രം. രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.

തിരികെ വരുന്നു

ഇതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ കേരള കോണ്‍ഗ്രസുകാര്‍ ആരെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാതായെന്നാണ് ജോസ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി വിട്ട് പോയവരില്‍ വലിയൊരു വിഭാഗം നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരികെ എത്താനും തയ്യാറായിട്ടുണ്ട്.

 സ്ഥാനാര്‍ത്ഥിയും

ജോസഫ് വിഭാഗത്തില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിലെ അസംതൃപ്തരും കേരള കോണ്‍ഗ്രസ് എമ്മിലൂടെ ഇടത് പക്ഷത്തേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ഒരു പ്രമുഖ നേതാവ് ഉള്‍പ്പടെ പാര്‍ട്ടി മാറാനുള്ള നീക്കത്തിലാണ്. ഇതിനോടകം തന്നെ ചില ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞിട്ടുണ്ട്.

സിപിഎം പിന്തുണ

യുഡിഎഫില്‍ നിന്നും നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നീക്കത്തില്‍ സിപിഎമ്മിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ലോക്സഭാ തിരഞ്ഞടെുപ്പില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. അതിന് മുന്നോടിയായി മേഖലയില്‍ മുന്നണിയെ കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.

Recommended Video

cmsvideo
Ramesh Chennithala's statement before Ashok chavan committee | Onindia Malayalam
തന്ത്രപരമായ സമീപനം

അതേസമയം, നേതാക്കള്‍ മാത്രം തിരികെ വരുന്നതില്‍ തന്ത്രപരമായ സമീപനം കേരള കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. അണികളുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രഥമ പരിഗണന. അണികളുടെ പിന്തുണയില്ലാത്ത പദവികള്‍ മാത്രം ലക്ഷ്യം വിട്ട് വരുന്നവരെ പരിഗണിക്കേണ്ടെന്ന പൊതുവികാരം പാര്‍ട്ടിക്ക് അകത്ത് ശക്തമാണ്.

English summary
UDF leaders, including eminent persons, may join the Kerala Congress m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X