കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍നിന്ന് ലഭിച്ച അജ്ഞാത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിനയച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കടലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിനയച്ചു.പൊന്നാനിയിലെ ആഴക്കടലില്‍ നിന്ന് ലഭിച്ച മൂന്നു മൃതദേഹങ്ങളുടെ സാമ്പിളുകളാണ് ഡി.എന്‍.എ.ടെസ്റ്റിനായി ആര്‍.ഡി.ഒ.മുഖാന്തിരം തിരുവനന്തപുരത്തേക്കയച്ചത്.

ദുബായ് സൂപ്പര്‍ സീരിസ് ഫൈനല്‍: സിന്ധു-യമാഗുച്ചി ഫൈനല്‍ ഇന്ന്

പൊന്നാനി കോസ്റ്റല്‍ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് മൃതദേഹങ്ങളും ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പൊന്നാനി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ രണ്ട് മൃതദേഹങ്ങളും, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു മൃതദേഹവുമാണ് സൂക്ഷിച്ചിരുന്നത്. മൂന്ന് മൃതദേഹങ്ങള്‍ക്കും ബന്ധുക്കള്‍ ആരുമെത്താത്തതിനെത്തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്തി ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തീരദേശ പൊലീസ്.

deadbody

പൊന്നാനി കടലില്‍നിന്നും അജ്ഞാത മൃതദേഹം കരക്കെടുക്കുന്ന പോലീസും കോസ്റ്റല്‍ ഗാര്‍ഡും

അതേ സമയം ശനിയാഴ്ച്ച തീരദേശ പൊലീസും, ഫിഷറീസ് വകുപ്പും ആഴക്കടലില്‍ നടത്തിയ പരിശോധനയില്‍ നാല് വള്ളങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. താനൂര്‍, പരപ്പനങ്ങാടി, മേഖലകളില്‍ നിന്നാണ് വള്ളങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് വള്ളങ്ങള്‍ തീരദേശ പൊലീസ് പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു - രണ്ടെണ്ണം പരപ്പനങ്ങാടി കടപ്പുറത്ത് കയറ്റിയിട്ടിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്തിലേറെ വളളങ്ങളാണ് കാലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി കരക്കെത്തിച്ചത്.ഇതില്‍ ഭൂരിഭാഗം വള്ളങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ളവയാണ്. ഒരുവള്ളത്തെക്കുറിച്ച് മാത്രമാണ് എഞ്ചിന്‍ നമ്പര്‍ അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത് പൂന്തുറ സ്വദേശി ജോസഫ് കെന്നഡിയുടേതാണ്.ഇതില്‍ മീന്‍പിടുത്തം നടത്തിയിരുന്ന നാല് പേരും ചുഴലിക്കാറ്റില്‍ കടലില്‍ മുങ്ങിയെങ്കിലും മീന്‍പിടുത്ത ബോട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

English summary
unknown deadbodies sample sent for dna test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X