ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവയ്ക്കാന്‍ ജൂബിലി ആശുപത്രി... പ്രതികാര നടപടി?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഴ്‌സുമാരുടെ വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് നിന്ന് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവച്ച് പോകാന്‍ ആണത്രെ ആശുപത്രി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Nurse

തിരുവനന്തപുരത്തെ ജൂബിലി ആശുപത്രി മാനേജ്‌മെന്റിനെതിരെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ജൂബിലി ആശുപത്രിയിലും നഴ്‌സുമാരുടെ സമരം തുടങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സംഘടന പ്രവര്‍ത്തനം വിലക്കിയെന്നും ആക്ഷേപം ഉണ്ട്. എന്നാല്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് മാനേജ്‌മെന്റിന്റെ വാദം.

English summary
Nurses' strike at Thiruvananthapuram Jubilee hospital
Please Wait while comments are loading...