കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യസംസ്കരണത്തിനൊരു വടകര മാതൃക

  • By Desk
Google Oneindia Malayalam News

വടകര: ജനകീയപങ്കാളിത്തത്തിന്റെ മാതൃകാപരമായ ചരിത്രം തീര്‍ത്തുകൊണ്ട് നഗരമാലിന്യസംസ്കരണത്തിന് മാതൃകയായിരിക്കയാണ് വടകര മുന്‍സിപ്പാലിറ്റി ആവിഷ്കരിച്ച "ക്ളീന്‍സിറ്റി-ഗ്രീന്‍സിറ്റി സീറോവേസ്റ്റ് വടകര" പദ്ധതി .സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രി മാലിന്യസംസ്കരണ സംരഭകഗ്രൂപ്പ് രൂപീകരിച്ച് നേരിട്ട് ഇത്തരമൊരു സംവിധാനത്തിന് രൂപംകൊടുത്തത്. മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്വകാര്യ സര്‍വ്വീസ് പ്രൊവൈഡര്‍മാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത് .എന്നാൽ വടകരയിൽ 60 പേര്‍ക്ക് ഉപജീവനത്തിനായി ഒരുവഴി ഒരുക്കുന്നതോടൊപ്പം മുനിസിപ്പാലിറ്റിയിലെ 47 വാര്‍ഡുകളിലേയും അജൈവമാലിന്യങ്ങള്‍ പൂര്‍ണ്ണമായി ശേഖരിച്ച് സംസ്കരണത്തിന് അയക്കാനും കഴിയുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

 ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ഇതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിപുലമായ സംഘടനാസംവിധാനമാണ് പദ്ധതി വിജയിപ്പിക്കുന്ന തിനായി നഗരസഭ ഒരുക്കിയത്. 2017ജൂൺ മാസത്തിൽ നഗര പരിധിയിലെ മുഴുവൻ രാഷ്ട്രീയസാംസ്കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളെയും വിളിച്ച് ചേര്‍ത്ത് മുന്‍സിപ്പൽ തല മോണിറ്ററിംഗ്കമ്മറ്റി,വാര്‍ഡ്മോണിറ്ററിംഗ് കമ്മറ്റി എന്നിവ രൂപീകരിച്ച് ,ഓരോ വാര്‍ഡിയ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുതിന് താൽപര്യമുള്ള 5പേരെ വാര്‍ഡ് സഭാ ശുപാര്‍ശയ്ക്ക് ശേഷം ഇന്റർവ്യൂ ചെയ്ത് റാങ്ക് ലിസ്റ്റിലൂടെ 60 പേരെ പ്രൊജക്റ്റ് എക്സ്ക്യൂട്ടീവ് മാരായി തെരെഞ്ഞെടുത്തു.

dsc

വാര്‍ഡ് തലങ്ങളിയ മൊത്തം വീടുകളെ 40 വീതമുള്ള ക്ളസ്റ്ററുകളാക്കിതിരിച്ച് ഓരോ ക്ളസ്റ്ററിനും ഒരുക്ളസ്റ്റര്‍ ലീഡര്‍,അദ്ദേഹത്തെസഹായിക്കാന്‍ പരമാവധി 5 പേരുള്ള ശുചിത്വസേന,വാര്‍ഡ് തലത്തിയ ഒരു ഗ്രീന്‍വാര്‍ഡ് ലീഡര്‍ എന്നിങ്ങനെ വിപുലമായ സംവിധാനമാണ് പദ്ധതിയ്ക്കായി നഗരസഭ ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ വിജയത്തിനായി പ്രത്യേക വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ത്ത് ജനങ്ങളോട് ഭക്ഷണാവശിഷ്ടങ്ങള്‍ ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ .ഇതിന് വേണ്ട കമ്പോസ്റ്റ് പിറ്റ്,ബയോ ഗ്യാസ് പ്ലാന്റ്,കിച്ചൻ ബിൻ,റിങ്ങ് കമ്പോസ്റ്റ് തുടങ്ങിയവ അമ്പത് ശതമാനം സബ്സിഡി നിരക്കിൽ സ്ഥാപിക്കുന്നതിനുള്ള സംവിധാനം ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തും.പൊതു സ്ഥലങ്ങളിലുള്ളവര്‍ക്ക് തുമ്പൂര്‍മുഴി കമ്മ്യൂണിറ്റി കബോസ്റ്റിംഗ് പുതിയബസ് സ്റ്റാൻഡ് ,പഴയബസ് സ്റ്റാൻഡ് ,ഗവ:ആശുപത്രി,മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ സ്ഥാപിക്കും. .അജൈവമാലിന്യങ്ങള്‍ അഥവാ പാഴ് വസ്തുക്കള്‍ ഏറ്റവും ചുരുങ്ങിയത് ആറിനങ്ങളിലായി തുണിസഞ്ചികളിലോ മറ്റു സംവിധാനങ്ങളിലോ സൂക്ഷിച്ചുവെക്കണം. ഓരോ സഞ്ചിയിലും പ്ളാസ്റ്റിക്കുകള്‍,പേപ്പറുകള്‍,ഗ്ളാസ്സ്്കുപ്പികള്‍,തുണികള്‍,ട്യൂബ്-ബള്‍ബ്-ഇലക്ട്രോണിക്ഉപകരണങ്ങള്‍,ചെരിപ്പ്-ബാഗ്-റബ്ബര്‍ തുടങ്ങിയവ വൃത്തിയുള്ളതാക്കി പ്രത്യേകമായി സൂക്ഷിക്കണം .2018ജനുവരി മാസം ആരംഭിച്ച പദ്ധതി ആദ്യമാസം പ്ളാസ്റ്റിക്കുകള്‍,ഫെബ്രവരി പേപ്പറുകള്‍,മാര്‍ച്ചിൽ ഗ്ളാസുകള്‍,ഏപ്രിലിൽ ഇ-വേസ്റ്റ്,മെയ്-തുണികള്‍,ജൂണിൽ മറ്റെല്ലാ പാഴ്വസ്തുക്കളും പ്രോജക്ട്എക്സിക്യൂട്ടീവുകൾ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കും. ഇതിനായി പാഴ് വസ്തുക്കള്‍ വാര്‍ഡുകളിലെ ഓരോ ക്ളസ്റ്ററുകളിലും സൂക്ഷിക്കുന്നതിന് ഓരോ മിനി എം ആര്‍ എഫുകളും സംവിധാനം ചെയ്തിട്ടുണ്ട് . 18000 വീടുകളും 6500 ഓളം കച്ചവടസ്ഥാപനങ്ങളുള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസം യൂസര്‍ഫീസായി ഈടാക്കുന്നുണ്ട്.വീടുകളിൽ നിന്നും 50 രൂപയും,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 100 രൂപയുമാണ് നൽകേണ്ടത്. പണം നൽകുന്നതിന് റസീറ്റും നൽകും.ഒരു ദിവസം മൂന്ന് വാര്‍ഡുകളിലാണ് പോവുക. രണ്ട് പേർ വീതം ക്ളസ്റ്ററിലെ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും പോകുന്ന തിന് മുമ്പ് ക്ളസ്റ്ററിലെ മൊത്തം വീടിന്റെയും , സ്ഥാപനത്തിന്റെയും പേരെഴുതിയ ലിസ്റ്റ് തയാറാക്കും . അതത് ദിവസങ്ങളിൽ ബന്ധപ്പെട്ട കൗൺസിലറും ,ഗ്രീന്‍വാര്‍ഡ് ലീഡറും,ക്ളസ്റ്റര്‍ ലീഡര്‍മാരും ഒക്കെ ഈ സംവിധാനത്തെ സഹായിക്കും .തരം തിരിച്ച് ശേഖരിച്ച പാഴ്വസ്തുക്കള്‍ വാര്‍ഡിലെ മിനി എം ആര്‍ എഫിൽ നിന്നും 5 ദിവസത്തിനുള്ളിൽ തന്നെ സംസ്കരണകേന്ദ്രത്തിലേക്ക് അയക്കാന്‍ വാര്‍ഡ്തല ടീമുകള്‍ക്ക് ഓരോ സൂപ്പര്‍വൈസര്‍മാരും നിർദേശം നൽകും. മൊത്തം ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുതിന് പ്രോജക്ട് മാനേജരായി ടി. പി .ബിജുവും,പ്രോജക്ട്കോ-ഓര്‍ഡിനേറ്ററായി മണലിൽ മോഹനനും പ്രവര്‍ത്തിക്കുന്നു .

സര്‍ക്കാറിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ബൃഹത്തായ കര്‍മ്മ പദ്ധതികള്‍ക്കാണ് നഗരസഭ ആസൂത്രണം ചെയ്തത്.പോതുചടങ്ങുകളിൽ ഡിസ്പോസിബിള്‍,തെര്‍മോകോള്‍ ഗ്ളാസ്സ്,പ്ളേറ്റുകള്‍ പൂര്‍ണ്ണമായി (പേപ്പര്‍കപ്പുള്‍പ്പെടെ)ഒഴിവാക്കാനായി റസിഡന്‍സ് അസോസിയേഷനുകള്‍,കച്ചവടക്കാര്‍,മതസ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഓഫിസ് മേധാവികള്‍,സ്കൂള്‍ മേധാവികള്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ വിളിച്ചുനടത്തിയ അഭ്യര്‍ത്ഥനയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.കൂടാതെ 2018-19 വര്‍ഷത്തിൽ ഏറ്റവും നല്ല ശുചിത്വപുരയിടം,ശുചിത്വ ക്ളസ്റ്റര്‍,ശുചിത്വവാര്‍ഡ്,ശുചിത്വസ്ഥാപനം,ശുചിത്വവിദ്യാലയം, എന്നിവയ്ക്കായി സ്വര്‍ണ്ണനാണയങ്ങളും പുരസ്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .കല്യാണങ്ങള്‍ ഹരിതമാര്‍ഗ്ഗരേഖ ഉപയോഗിച്ചു നടത്തിയാൽ നഗരസഭാമേധാവികള്‍ പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത് പ്രത്യേക അനുമോദനത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട് . പദ്ധതിയുടെ വിജയത്തിനായി കൗൺസിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുന്ന ചെയര്‍മാന്‍ കെ.ശ്രീധരന്‍,സെക്രട്ടറി കെ.യു ബിനി,വൈസ്ചെയര്‍മാന്‍ പി ഗീത,മുന്‍ സ്റ്റാന്‍ന്‍്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.അശോകന്‍,ആരോഗ്യസ്റ്റാന്‍്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീശന്‍ എന്നിവരുടെ നേതൃത്വപരമായ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിയുടെ വിജയത്തിന് കാരണം.

English summary
vadakara is a model of waste management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X