വടകര എംആര്‍എഫ് കേന്ദ്രത്തെ ചൊല്ലി നഗരസഭ കൗണ്‍സിലിൽ പ്രതിഷേധം

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന നഗരസഭകൗണ്‍സില്‍ യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു.സംഭരണകേന്ദ്രത്തിനെതിരെ ജെടി റോഡ് പൗരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ മാര്‍ച്ച് നടക്കുന്നതിനിടെയാണ് കൗണ്‍സില്‍ ഹാളിലുംപ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തില്‍ നാടകീയ രംഗങ്ങളുണ്ടായത്. സീറോവറില്‍കോണ്‍ഗ്രസ് അംഗം ടി കേളുവാണ് നിര്‍ദ്ദിഷ്ഠ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

പദ്ധതിക്കെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 12 ദിവസം പിന്നിട്ടിട്ടും ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു കുലുക്കമില്ലെന്നും കേളു ആരോപിച്ചു. സമരംനടക്കുന്നതിനിടയിലും പദ്ധതിക്കായി കെട്ടിട നിര്‍മ്മാണമുള്‍പ്പടെയുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോവുകയാണ്.

municipality


നഗരസഭ മാസ്റ്റര്‍ പ്ലാനില്‍ഉള്‍പ്പെട്ട പുതിയാപ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ടും, കഴിഞ്ഞ കൗണ്‍സില്‍വിലക്കു വാങ്ങിയ 80 സെന്റ് ഭൂമിയും ഉണ്ടെന്നിരിക്കെ എന്തിനാണ് മാലിന്യസംഭരണ കേന്ദ്രം ജെടി റോഡില്‍ തന്നെ സ്ഥാപിക്കുന്നതെന്നും അദ്ദേഹംചോദിച്ചു. 2016 ആഗസ്ത് 29ന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനമെന്ന പേരിലാണ്പദ്ധതി ഇവിടെക്ക് മാറ്റിയതെങ്കില്‍ അത്തരമൊരു തീരുമാനം കൗണ്‍സില്‍കൈകൊണ്ടിട്ടില്ലെന്നും എടുക്കാത്ത തീരുമാനം മിനുട്ട്‌സില്‍രേഖപ്പെടുത്തിയ ചെയര്‍മാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുംരാജിവെക്കണമെന്നും കേളു ആവശ്യപ്പെട്ടു.

പ്രതിപക്ഷാംഗങ്ങള്‍ക്ക് മറുപടിയായി സിപിഎം അംഗം ഇ അരവിന്ദാക്ഷന്റെ പരാമര്‍ശത്തോടെയാണ് ബഹളം ആരംഭിച്ചത്. നഗരസഭ ഭരിക്കുന്നത് എല്‍ഡിഎഫ് നേതൃത്വമാണെന്നും ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം പാര്‍ട്ടിയുടെ തീരുമാനംതന്നെയാണ് നടപ്പിലാക്കുമെന്നും, കൗണ്‍സിലെടുത്ത തീരുമാനം നടപ്പാക്കാലാണ് ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങൾ എത്തിച്ചേരുന്നത് കൊലപാതകങ്ങളിലേക്കോ?

ഇതോടെയാണ്പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി ഹാളിന്റെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചത്. ഇതോടെ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ നഗരസഭഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഇതിനിടെ ചെയര്‍മാന്‍ വീണ്ടും കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷമില്ലാതെ എല്ലാ അജണ്ടയുംപാസ്സാക്കിയതായി അറിക്കുകയും ചെയ്തു. കുത്തിയിരിപ്പ് സമരം നടക്കുന്നതിനിടെ പ്രവേശനാനുമതി നിഷേധിച്ചെന്ന് പറഞ്ഞ് ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷ അംഗങ്ങളുമായി തര്‍ക്കിച്ചതോടെ പൊലീസ് ഇടപെട്ട് 18 ഓളം യുഡിഎഫ്-ബിജെപി അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി.

English summary
vadakara municipality under conflict on mrf center issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്