മാണിയും വീരേന്ദ്ര കുമാറും വിട്ടു; ചാടാനൊരുങ്ങി ആര്‍എസ്പി; യുഡിഎഫില്‍ പ്രതിസന്ധി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏറെനാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) യുഡിഎഫ് വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ ചുവടുമാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ജനതാദള്‍ പോയതോടെ ആര്‍എസ്പിയും യുഡിഎഫ് വിടാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ആര്‍എസ്പി നേതാവ് ചന്ദ്രചൂഡന്‍ നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആര്‍എസ്പിയും യുഡിഎഫ് വിടുകയാണെങ്കില്‍ മുന്നണിക്ക് വലിയ തിരിച്ചടിയാകുമത്. മാണിയും വീരേന്ദ്ര കുമാറും യുഡിഎഫ് വിട്ടത് മുന്നണിക്കകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖരായ ഏതെങ്കിലും പാര്‍ട്ടിയെ മുന്നണിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിസന്ധിക്ക് അയവുണ്ടാകൂ.

veerendra

യുഡിഎഫില്‍ എത്തിയശേഷം ആര്‍എസ്പിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതുതന്നെയാണ് മുന്നണി വിടാന്‍ ജനതാദള്‍ യു അധ്യക്ഷന്‍ വീരേന്ദ്ര കുമാറും പറയുന്നത്. യുഡിഎഫിന് തങ്ങളെക്കൊണ്ട് നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും തങ്ങള്‍ക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് വീരേന്ദ്ര കുമാറിന്റെ നിലപാട്.

ഇതേ രീതിയില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായേക്കും. എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. എല്‍ഡിഎഫിനൊപ്പമുള്ള സിപിഐയെ അടര്‍ത്തിയെടുക്കുക മാത്രമാണ് യുഡിഎഫിന് മുന്നില്‍ ഇപ്പോഴുള്ള പോംവഴി.


തമിഴ്നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലയ്ക്ക് പങ്ക്! രഹസ്യ കത്ത് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Veerendra Kumar-led JD(U) join LDF

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്