വേങ്ങരയില്‍ വേവുമോ സരിതയുടെ സോളാര്‍; വിഎസ്സിനെ വെല്ലുന്ന പിണറായി തന്ത്രം!!

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
cmsvideo
  സോളാര്‍ കേസ്: വേങ്ങരയില്‍ എങ്ങനെ പ്രതിഫലിക്കും? | Oneindia Malayalam

  മലപ്പുറം: യുഡിഎഫ് നേതാക്കളെ വെട്ടിലാക്കി സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ തുടങ്ങി പ്രമുഖ യുഡിഎഫ് നേതാക്കളെ കൂട്ടത്തോടെ പ്രതിപ്പട്ടികയില്‍ കൊണ്ടുവരികയാണ് ഇടതുസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ എന്താണ് കാരണം.

  പിണറായി വിജയന് പ്രത്യക്ഷത്തില്‍ ഒരു ഗൂഢപദ്ധതിയും ഇല്ലെന്ന് വാദിക്കാം. കാരണം മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമാണ്. മന്ത്രിസഭാ യോഗം വര്‍ഷങ്ങളായി ബുധനാഴ്ചയാണ് ചേരാറ്. വേങ്ങരയില്‍ വോട്ടെടുപ്പും ബുധനാഴ്ചയാണ്.

  Saritha

  അങ്ങനെയാണെങ്കില്‍ കഴിഞ്ഞ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നില്ലേ? അപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കാമായിരുന്നില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ വിഷയം വേങ്ങരയില്‍ മുഖ്യപ്രചാരണ ആയുധമാകുമായിരുന്നു.

  അത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നതാണ് വിഷയം. യുഡിഎഫ് നേതാക്കള്‍ക്കെതിരേ പ്രത്യേകിച്ചും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയുള്ള ലൈംഗിക ആരോപണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. പ്രചാരണം കനക്കുമ്പോള്‍ ചിലപ്പോള്‍ അന്വേഷണ പ്രഖ്യാപനം എല്‍ഡിഎഫിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. അതേസമയം തന്നെ വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം കൊയ്യാനുള്ള മാര്‍ഗവും ഇതുവഴി തെളിയുമായിരുന്നു.

  നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ വടകരയില്‍ ആര്‍എംപി നേതാവ് രമയുടെ വീട്ടില്‍ പോയത് വന്‍ വിവാദമായിരുന്നു. വിഎസിന്റെ സന്ദര്‍ശനം നെയ്യാറ്റിന്‍കരയില്‍ തിരിച്ചടിയായി എന്നാണ് അന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന വികാരം.

  തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തന്ത്രമായി മാത്രം സോളാര്‍ അന്വേഷണ പ്രഖ്യാപനത്തെ കാണുന്നവരുമുണ്ട്. ആറ് മാസം കഴിഞ്ഞാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നത്. എന്തൊക്കെയായാലും വേങ്ങര മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണെന്ന കാര്യത്തില്‍ ഇടതുനേതാക്കള്‍ക്ക് പോലും സംശയമില്ല. പക്ഷേ, പുതിയ അന്വേഷണവും വിവാദവും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ് വരുത്തുമോ എന്ന കാര്യം മാത്രം പരിശോധിച്ചാല്‍ മതി.

  English summary
  Are you sure Solar Probe order affact Vengara byelection polling?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്