കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി വിമര്‍ശനം; പരാതികളില്‍ ഉടനടി നടപടിയെടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ വൈകിപ്പിക്കുന്നെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചു. പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് വിജിലന്‍സ് എസ്പിമാര്‍ക്ക് തീരുമാനിക്കാം.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ ഡിജിപി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

jacob-thomas

ഒരു ചങ്ങലപോലെനിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് യോഗത്തില്‍ ജേക്കബ് തോമസ് പറഞ്ഞു. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെങ്കില്‍ ഡയറക്ടറെ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി. തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറെ വിമര്‍ശിച്ചത്.
English summary
Vigilance director Jacob Thomas calls high level meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X