വിവേകിനെ പുറത്താക്കി എഐഎസ്എഫ്!! പുറത്താക്കിയതല്ല സത്യം ഇതെന്ന് വിവേക്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ പ്രക്ഷോഭം നയിച്ച എഐഎസ്എഫ് നേതാവ് വിവേകിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ലക്ഷ്മി നായര്‍ക്കെതിരേ ജാതിപ്പേര് വിളിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി വിവേക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവേകിനെ പുറത്താക്കിയ കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

സംഘി ലൈനില്‍ ജോയ് മാത്യു!! കന്നുകാലി നിരോധനത്തിന്റെ ഗുണങ്ങള്‍ കേട്ടില്ലേ? ഒന്നല്ല,നിരവധിയുണ്ടെന്ന്..

'രണ്ടാം മാപ്പിള ലഹളയ്ക്ക് സ്‌കോപ്പുണ്ട്', 'ഹൈന്ദവര്‍ അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറക്കണം'; ഞെട്ടിക്കും

1

ലക്ഷ്മ നായര്‍ക്കെതിരേയുള്ള പരാതി സംഘനയുമായി ആലോചിക്കാതെ പിന്‍വലിച്ചെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിനാണ് വിവേകിനെ പുറത്താക്കിയതെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ആര്‍ എസ് രാഹുലും സെക്രട്ടറി അല്‍ജിഹാനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2

അതേസമയം, തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതല്ലെന്നാണ് വിവേകിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്നു താന്‍ രാജിവയ്ക്കുകയായിരുന്നുവെന്നും വിവേക് പറഞ്ഞു. എഐഎസ്എഫിന്റെ അറിവോടെയാണ് താന്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ചതെന്നും ഇപ്പോള്‍ തന്റെ മേല്‍ പഴി ചാരാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വിവേക് തന്റെ ഫേസ്ബുക്ക് പേജിലൂടെ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വിവേകിനെ പുറത്താക്കുന്നതായി പാര്‍ട്ടി പ്രഖ്യാപിച്ചത്.

English summary
Aisf sack vivek from party.
Please Wait while comments are loading...