കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂദാസാവരുത് പ്രണബ്ജീ: ആര്‍എസ്എസ് പരിപാടിക്ക് പോയ പ്രണബ് മുഖര്‍ജി അവസരവാദിയെന്ന് വിഎം സുധീരന്‍

  • By Ajmal
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ച് നാഗ്പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വ്യാപക വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള വിവിധ പ്രതിപക്ഷകക്ഷി നേതാക്കള്‍ നേരത്തെ തന്നെ ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ച പ്രണബിന്റെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇതിനെതിരയാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അവസരവാദി

അവസരവാദി

ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ് ഗോവറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു പ്രണബ് മുഖര്‍ജിയുടെ നിലപാട് തികച്ചും അവസരവാദപരമായിരുന്നെന്നാണ് വിഎം സുധീരന്റെ വിമര്‍ശനം. നാഗ്പൂരിലെ ആസ്ഥാനത്തെ സന്ദര്‍ശക പുസ്തകത്തിലാണ് ആര്‍,എസ്,എസ് സ്ഥാപകനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പ്രസ്താവന എഴുതിയത്.

എങ്ങനെ വീരപുത്രനാകും

എങ്ങനെ വീരപുത്രനാകും

ബ്രിട്ടീഷ് രാജിന്റെ വീനീത വിധേയനായി രാജ്യത്തെ സ്വാതന്ത്രസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ് സ്ഥാപകനെങ്ങനെ രാജ്യത്തിന്റെ മഹാനായ പുത്രനാകും. ബ്രിട്ടീഷ് ജയിലില്‍ നിന്ന് പുറത്ത് വരാനായി അവര്‍ക്ക് മാപ്പെഴുതി കൊടുത്ത ആര്‍.എസ്,എസിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുകയാണ് ഇതിലൂടെ വി.എം സുധീരന്‍ ചെയ്യുന്നത്.

തള്ളിപ്പറഞ്ഞത് കോണ്‍ഗ്രസിനെ

തള്ളിപ്പറഞ്ഞത് കോണ്‍ഗ്രസിനെ

ആര്‍.എസ്,എസ് ആസ്ഥാനത്തെത്തി അവരുടെ സ്ഥാപകനെ പുകഴ്ത്തിയതിലൂടെ പ്രണബ് മുഖര്‍ജി തള്ളിപ്പറഞ്ഞത് കോണ്‍ഗ്രസിനേയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര സമരപ്രസ്ഥാനത്തേയും അതിന്റെ പ്രതീകമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയുമാണ് പ്രണബ് മുഖര്‍ജി തള്ളിപ്പറഞ്ഞതെന്ന് വി.എം സുധീരന്‍ ആരോപിക്കുന്നു.

ആരാണ് ഹെഡ്‌ഗേവര്‍

ആരാണ് ഹെഡ്‌ഗേവര്‍

രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി യഥാര്‍ത്ഥത്തില്‍ ആരാണെന്നും വിഎം സുധീരന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സ്വാതന്ത്രസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച അമൂല്യമായ ആദര്‍ശങ്ങളെ തള്ളിപ്പറഞ്ഞ ആളാണ് ഹെഡ്‌ഗോവെറെന്നാണ് സുധീരന്‍ ഓര്‍മ്മപ്പെടുത്തുന്നത്

യൂദാസാവരുത്

യൂദാസാവരുത്

അവസാനം പ്രണബ് മുഖര്‍ജിയോട് ഒരു അപേക്ഷയുമായാണ് വിഎം സുധീരന്‍ തന്റെ ഫെയ്‌സബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 'കോണ്‍ഗ്രസിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഒന്നേ പറയാനുള്ളു..പ്രണബ്ജി ഇത് വേണ്ടായിരുന്നു..അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു' എന്നായിരുന്നു സുധീരന്റെ അപേക്ഷ. ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് പോയ പ്രണബിന്റെ നീക്കം കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ സൃഷ്ടിച്ച തിരിച്ചടി ചെറുതല്ലാത്തതാണ്.

ആസ്ഥാനത്ത്

ആസ്ഥാനത്ത്

ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി ഗെഡ്‌ഗേവറിനെ പ്രകീര്‍ത്തിച്ചെങ്കിലും പ്രണബ് അവിടെ നടത്തിയ പ്രസംഗം അവര്‍ക്കുള്ള മുന്നറയിപ്പു കൂടിയായിരുന്നു. ഇവിടെ വന്നത് ദേശം,ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആര്‍എസ് ആസ്ഥാനത്തെ പ്രണബിന്റെ സംസാരത്തിന്റെ തുടക്കം. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മമാവ്, മതനിരപേക്ഷതായാണ് അതിന്റെ പ്രകൃതം എന്നും പ്രണബ് സൂചിപ്പിച്ചു.

ബിജേപിയിലേക്ക്

ബിജേപിയിലേക്ക്

ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബിന്റെ നീക്കത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ശര്‍മിഷ്ഠ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് ശര്‍മിഷ്ഠ രംഗത്തെത്തി. കോണ്‍ഗ്രസ് വിടുന്നതിലും ഭേദം രാഷ്ടീയം ഉപേക്ഷിക്കലാണെന്ന് ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു

മകളുടെ മുന്നറിയിപ്പ്

മകളുടെ മുന്നറിയിപ്പ്

നാഗ്പൂരിലേക്ക് പോവുന്നതിന് മുമ്പുതന്നെ പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ശര്‍മിഷ്ഠ മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങയുടെ പ്രസംഗത്തില്‍ അവരുടെ വീക്ഷണങ്ങളെ അങ്ങ് പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ് പോലും വിശ്വസിക്കുന്നില്ല. പ്രസംഗം ആളുകള്‍ മറക്കും എന്നാല്‍ അവിടെ പോയതിന്‍രെ ചിത്രങ്ങള്‍ ബാക്കിയാകും എന്നായിരുന്നു പ്രണബ് മുഖര്‍ജിക്കുള്ള മകളുടെ മുന്നറിയിപ്പ്

English summary
Don't be Yudas:vm sudheeran against pranab mukherjee's rss meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X