കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുവീഴ്ചയില്ലാത്ത,കരയാത്ത, തളരാത്ത, ആർക്കും കീഴടങ്ങാത്ത പോരാളി..ഗൗരിയമ്മയെ കുറിച്ച് വാസവൻ

Google Oneindia Malayalam News

തിരുവനന്തപുരം; കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുശോചിച്ച് ഏറ്റുമാനൂർ എംഎൽഎയും സിപിഎം നേതാവുമായ വിഎൻ വാസവൻ.ഭരണം ഒരു കലയാണന്ന് കേരളീയ സമൂഹത്തിന് മനസിലാക്കി തന്ന മികച്ച ഭരണധികാരിയാണ് ഗൗരി അമ്മ.നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത , ചാഞ്ചാട്ടങ്ങൾക്ക് തയ്യാറാകാത്ത , ആർക്കും കീഴടങ്ങില്ല, എന്തുവന്നാലും കരയില്ല, തളരുകയുമില്ല എന്ന് തെളിയിച്ച പോരാളിയാളി അവർ എന്നും ഫേസ്ബുക്കിൽ പങ്കിട്ട നീണ്ട കുറിപ്പിൽ വിഎൻ വാസൻ എഴുതി. പോസ്റ്റ് വായിക്കാം

gauriammadd-1620704

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാൽ
അവൾ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ, ഭയംമാറ്റി വന്നു
ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരിഅമ്മയെ കുറിച്ചെഴുതിയ ഗൗരി എന്ന കവിതയിലെ വരികളാണിത് .കവി പറയും പോലെകേരളത്തിലെ മുഴുവൻ ജനങ്ങൾക്കും എന്നും ആവേശമായിരുന്നു ഗൗരി അമ്മ.വാർദ്ധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴും .അനുദിനം നടക്കുന്ന സംഭവ വികാസങ്ങളെ ഇപ്പോഴും കൃത്യമായി നിരീക്ഷിച്ചിരുന്നു . തന്റെ നിലപാടുകളും അഭിപ്രായങ്ങളും കൃത്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു .

ആശുപത്രിയിൽ കിടക്കയിൽ കിടന്ന ദിവസങ്ങളിൽ മാത്രമാണ് പത്രവായന മുടങ്ങിയതെന്ന് അറിയുമ്പോഴാണ് ആ പോരാട്ട വീര്യത്തെ നാം തിരിച്ചറിയുന്നത്. പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്ട്രീയ പ്രവർത്തനത്തിന് ഇന്നുമാത്രമാണ് അവർ അവധി നൽകിയിത്. ഇനി നമ്മൾക്ക് ദീപ്ത സ്മരണയാണ് ഗൗരി അമ്മ.ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കാഡുകളുടെ ഉടമയാണ് യാത്ര പറയുന്നത്.ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരി അമ്മ മാറുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം (2006 മാർച്ച് 31വരെ 16,832 ദിവസം) നിയമസഭാംഗമായിരുന്ന വനിത . ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി ഒരു രാഷ്ട്രീയ പാർട്ടിയെ നയിച്ച പ്രായം കൂടിയ വനിതാ നേതാവ് അങ്ങനെ പലതും. പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിഅമ്മയായിരുന്നു.1987ലെ കേരളാ പബ്ലിക്ൾ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)1991-ലെ വനിതാ കമ്മീഷൻ ആക്റ്റ് തുടങ്ങി 11 ബില്ലുകൾ .

കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.ഗൗരി അമ്മയ്ക്കൊപ്പം ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാനും പ്രവർത്തിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. ടി കെ രാമകൃഷ്ൻ കോട്ടയത്ത് മത്സരിക്കുന്ന ഉപതിരഞ്ഞെടുപ്പു കാലത്താണത്. കോട്ടയം മണ്ഡലത്തിൽ പ്രചരണത്തിനായി എത്തിയ ഗൗരി അമ്മയുടെ ചുമതല എനിക്കായിരുന്നു. വേദി പങ്കിട്ട് പ്രസംഗിക്കാൻ സാധിച്ചതും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഒരു ഭാഗ്യമായി കരുതുന്നു.

ഭരണം ഒരു കലയാണന്ന് കേരളീയ സമൂഹത്തിന് മനസിലാക്കി തന്ന മികച്ച ഭരണധികാരിയാണ് ഗൗരി അമ്മ. അതാണ് അവരിൽ നിന്ന് ഒരോ പെതു പ്രവർത്തകനും പഠിക്കേണ്ടത്. ഒരു തീരുമാനം എടുക്കും മുൻപ് അതിനെതിരെ ഉയരാൻ സാധ്യതയുള്ള എതിർപ്പുകൾ അവർ മനസിലാക്കും. അത് പരിഹരിക്കാനുള്ള നിർദേശങ്ങളും കരുതി വയ്ക്കും. എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചു നിന്ന് അത് നടപ്പിലാക്കും.ഇടക്കാലത്ത് രണ്ട് മുന്നണികളിൽ തുടരുമ്പോഴും എന്നോടുണ്ടായിരുന്ന വാത്സല്ല്യത്തിന് തെല്ലും കുറവ് ഉണ്ടായിരുന്നില്ല. കണ്ടു മുട്ടിയിരുന്ന സമയങ്ങളിലെല്ലാം സ്നേഹ പൂർണ്ണമായ ഉപദേശങ്ങൾ നൽകിയിരുന്നതും ഈ സമയം ഓർക്കുന്നു.

Recommended Video

cmsvideo
കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

ആരുടേയും അമ്മയാകാതെ കേരളത്തിലെ മുഴുവൻ പേരുടെയും അമ്മയായി മാറിയ ഗൗരിഅമ്മ. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത , ചാഞ്ചാട്ടങ്ങൾക്ക് തയ്യാറാകാത്ത , ആർക്കും കീഴടങ്ങില്ല, എന്തുവന്നാലും കരയില്ല, തളരുകയുമില്ല എന്ന് തെളിയിച്ച പോരാളിക്ക് ലാൽ സലാം.....

English summary
VN vasavan MLA remembering KR gauri amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X