വോളിബോൾ താരം ഇടത്തിൽ ആമദിനു അന്ത്യാഞ്ജലി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: വോളിബോൾ താരവും കായിക അധ്യാപകനുമായിരുന്ന ഇടത്തിൽ ആമദിനു നാടിന്‍റെ അന്ത്യാഞ്ജലി. ദീർഘകാലം കായിക അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറും, വോളിബോൾ താരവും,വേളം ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്നു കണ്ടോത്ത് കുനിയിലെ ഇടത്തിൽ ആമദ് ( 60 ).

സൗദി രാജാവ് സ്ഥാനമൊഴിയും; സിംഹാസനം ഉറപ്പിച്ച് മുഹമ്മദ് സല്‍മാന്‍, ഞെട്ടിക്കുന്ന വിവരം

ഞായറായ്ച്ച കോഴിക്കോട്ടെ സ്വകാര്യആശുപതിയില്‍ അന്തരിച്ച ആമദിന്‍റെ ഖബറടക്കം തിങ്കളാഴ്ച കാലത്ത് രാവിലെ ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ നടന്നു.

amad

മികച്ച പരിശീലകൻ കൂടിയായ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നിരവധി തവണ വേളം ഹയർ സെക്കന്റെറി സ്കൂളും, വടകര വിദ്യാഭ്യാസ ജില്ലയുംവോളി ബോൾ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ കരസ്തമാക്കിയിട്ടുണ്ട്.

സംസ്ഥാന കായിക മേളയിലുൾപ്പെടെ ഒഫിഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. കക്കട്ടിലെ ആരാമം ജ്വല്ലറി, അമൃത തിയേറ്റർ എന്നിവയുടെ പാർട്ണറായിരുന്നു. ഭാര്യ: സുബൈദമക്കൾ : ഷർബിന, ഷബീർ

മരുമക്കൾ: റാഷിദ്, ലുബിന

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
volleyball player edathil aamadh passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്