കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറിവേപ്പിലയായില്ല, കത്തും പാഴായില്ല; വിഎസിന് കാബിനറ്റ് റാങ്കോടെ പദവി!

  • By Desk
Google Oneindia Malayalam News

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ സി പി ഐ എ പോളിറ്റ് ബ്യൂറോ തീരുമാനം. സ്വതന്ത്ര ചുമതലയുള്ള പദവിയായിരിക്കും വി എസിന്. മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യേണ്ടാത്ത പദവിയായിരിക്കും വി എസിന് ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

<strong>ഈ ചിത്രത്തിന് സഖാക്കള്‍ക്ക് മറുപടിയുണ്ടോ.. ചോദിക്കുന്നത് ഷിബു ബേബി ജോണാണ്!</strong>ഈ ചിത്രത്തിന് സഖാക്കള്‍ക്ക് മറുപടിയുണ്ടോ.. ചോദിക്കുന്നത് ഷിബു ബേബി ജോണാണ്!

മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദനെ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പാര്‍ട്ടി പിന്നീട് വാക്ക് മാറ്റി എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. വി എസ് അച്യുതാനന്ദനെ പാര്‍ട്ടി കറിവേപ്പില പോലെ, ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്നും ആളുകള്‍ പറഞ്ഞു. കാബിനറ്റ് പദവി വേണമെന്ന് ആവശ്യപ്പെട്ട്, പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വി എസ് സീതാറാം യെച്ചൂരിക്ക് നല്‍കി എന്ന് പറയപ്പെടുന്ന കുറിപ്പും വലിയ ചര്‍ച്ചാ വിഷയമായി.

vs-achuthanandan

'ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍. ഉടതുമുന്നണി അധ്യക്ഷപദവും. സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തും' - ഇങ്ങനെയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വി എസിന്റെ കയ്യിലുണ്ടായിരുന്ന കുറിപ്പില്‍ എഴുതിയിരുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതോടെ വി എസ് അച്യുതാനന്ദനെ എല്‍ ഡി എഫ് കണ്‍വീനറാക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ല എന്നാണ് അറിയുന്നത്.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചു എന്നും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട സി പി ഐ എമ്മിന്റെ തീരുമാനം കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് ഈ വിമര്‍ശനം. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അറ്റകൈ എന്ന നിലയിലാണ് സി പി എം കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് മത്സരിച്ചത്. എന്നാല്‍ ബംഗാളില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് നഷ്ടമായി.

English summary
VS Achuthanandan to get Cabinet rank: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X