ഇഡി പറയുന്നതെല്ലാം തലകുലുക്കി സമ്മതിക്കാം; നിയമലംഘനം എവിടെ? തോമസ് ഐസക് ചോദിക്കുന്നു
തിരുവനന്തപുരം: ഇഡി നോട്ടീസില്‍ കുറ്റമെന്ന് പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ ചെയ്തതാണ് എന്ന് സമ്മതിച്ചിരിക്കുകയാണ് കിഫ്ബി. ചെയ്ത കാര്യങ്ങളില്‍ ഒരു തെറ്റുമില്ലെന്നും കിഫ്ബി ഹൈക്കോടതിയെ ബോധിപ്പിച്ചു. എല്ലാം നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്. മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാം. ഷോക്കോസ് നോട്ടീസ് സംബന്ധിച്ച എല്ലാ നടപടികളും സ്റ്റേ ചെയ്യണം എന്നാണ് കിഫ്ബിയുടെ ആവശ്യം.
കേസില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് വന്നേക്കും. ഇഡി ഇനി എന്തൊക്കെ മണ്ടത്തരങ്ങളാണ് കോടതിയില്‍ പറയുക എന്ന് തോമസ് ഐസക് ചോദിക്കുന്നു. എന്തിനാണ് ഇവരിങ്ങനെ മണ്ടത്തരങ്ങള്‍ പറയുന്നത്. ഡല്‍ഹിയില്‍ ഇരിക്കുന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണോ. ഒരു ലക്ഷം കോടിയുടെ ഇടപാട് ആയതിനാല്‍ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ വരികയാകാമെന്നും തോമസ് ഐസക് പരിഹസിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "രണ്ട് കയ്യും ഉയർത്തിക്കൊണ്ട് പറയും, അത് ഞങ്ങൾ ചെയ്തതാണ്"; ഇ ഡി നോട്ടീസ് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതിന്റെ അർഥം ഇപ്പോഴെല്ലാവർക്കും വ്യക്തമായിക്കാണും.
ഇ ഡി യുടെ അഡ്ജുഡിക്കേഷൻ നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കുറ്റമെന്ന് ED ആരോപിക്കുന്ന കാര്യങ്ങൾ, ചെയ്തതാണെന്ന് രണ്ടു കയ്യും ഉയർത്തി സമ്മതിച്ചിരിക്കുകയാണ് അതിൽ. ഭൂമി ഏറ്റെടുത്തിട്ടുണ്ട്, അതിലൊരു തെറ്റുമില്ല.
2019 ൽ ആർ ബി ഐ പുറത്തിറക്കിയ ചട്ടങ്ങൾ പ്രകാരം മസാല ബോണ്ട് ഫണ്ട് ഉപയോഗിച്ച് പശ്ചാത്തല സൗകര്യ പ്രൊജക്ടുകൾക്ക് ഭൂമിയേറ്റെടുക്കാം. അതുകൊണ്ട് അഡ്ജുഡിക്കേഷന്റെ പ്രശ്നമേ ഉദിക്കുന്നില്ല, ഷോക്കോസ് നോട്ടീസ് സംബന്ധിച്ച് എല്ലാ നടപടി ക്രമങ്ങളും സ്റ്റേ ചെയ്യണം എന്നതാണ് കിഫ്ബിയുടെ അഭ്യർഥന. കിഫ്ബിയുടെ ഹർജിയില്‍ പ്രാഥമിക വാദം കേട്ട കോടതി ഇടക്കാല ഉത്തരവിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
2019ലെ സര്‍ക്കുലര്‍ പ്രകാരം റിയല്‍ എസ്റ്റേറ്റ് എന്തെന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. "റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം എന്നാല്‍ സ്വന്തമായുള്ളതോ പാട്ടത്തിനെടുത്തതോ ആയ വസ്തുവിനെ വാണിജ്യ ആവശ്യത്തിനോ താമസത്തിനോ വേണ്ടി വില്ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണ്. ഒരു ഫീ വാങ്ങിച്ചുകൊണ്ടോ അല്ലെങ്കില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലോ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഇടനിലനിന്നുകൊണ്ട് വാങ്ങുകയോ വില്ക്കുകയോ അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മാനേജ് ചെയ്യുകയോ ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടും."
എന്നിട്ട് അതേ ക്ലോസില്‍ ഈ സ്പഷ്ടീകരണംകൂടി കൊടുക്കുന്നുണ്ട്. "എന്നിരുന്നാല്‍തന്നെയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്, SEZ എന്നിവയുടെ നിര്‍മാണമോ വികസനമോ ഇതില്‍ ഉള്‍പ്പെടില്ല. മാത്രമല്ല, ഇന്‍ഫ്രാസ്ട്രെക്ചര്‍ മേഖല എന്ന നിര്വചനത്തിനുള്ളില്വരുന്ന എന്തു പ്രവര്‍ത്തനമായാലും പുതിയ പ്രൊജക്ടിനോ നിലവിലുള്ളവയുടെ വിപുലീകരണത്തിനോ വേണ്ടി വാങ്ങുകയോ നീണ്ടനാള്‍ പാട്ടത്തിനെടുക്കുകയോ ചെയ്യുന്നതും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടില്ല."
ഇത്ര വ്യക്തമായി നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ള കാര്യം മറച്ചുവച്ചാണ് പഴയ ചട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അഡ്ജുഡിക്കേഷന് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. അതുപ്രകാരംപോലും ഭൂമി വാങ്ങുന്നതേ നിഷിദ്ധമായിട്ടുള്ളു. ഏറ്റെടുക്കുന്നത് നിഷിദ്ധമല്ല. കിഫ്ബി ബോണ്ട് ഇറക്കിയത് 2019ലെ ചട്ടം ഇറങ്ങിയശേഷമാണ്. അതുപ്രകാരം ഭൂമി വാങ്ങിയാലും കുഴപ്പമില്ല, പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാകണമെന്നുമാത്രമേയുള്ളു.
ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിച്ചത് 466 കോടിയാണോ 66 കോടിയാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളിലേക്കൊന്നും ഈ ഘട്ടത്തില്‍ കടക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇ.ഡി പറഞ്ഞതെല്ലാം തലകുലുക്കി സമ്മതിക്കാം, പക്ഷേ, എവിടെയാണ് നിയമലംഘനം നടന്നിട്ടുള്ളത്?
ചൊവ്വാഴ്ചയാണല്ലോ കേസ് വീണ്ടും എടുക്കുന്നത്. തങ്ങളുടെ മണ്ടത്തരം വിശദീകരിക്കാന്‍ ഇ.ഡി. ഇനിയെന്താണ് പറയാന്‍ പോകുന്നതെന്ന് കാത്തിരുന്നു കേള്‍ക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. എന്തിനാണ് ഇവരിങ്ങനെ തുടര്‍ച്ചയായി ഓരോരോ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത്? ഡല്‍ഹിയിലിരിക്കുന്ന ആരുടേയോ ശാഠ്യമാണ്. ഒരു ലക്ഷം കോടിയുടെ ബിസിനസല്ലേ, കാടും പടപ്പും തല്ലിയൊന്നു തപ്പിനോക്കിയാല്‍ എന്തെങ്കിലും തടയാതിരിക്കില്ലെന്ന തോന്നല്‍. തങ്ങളെപ്പോലെയാണ് കേരളം ഭരിക്കുന്നവരുമെന്നാണ് ഇ.ഡിയുടെ രാഷ്ട്രീയ യജമാനന്മാരുടെ ചിന്ത.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications