ഒഞ്ചിയത്ത് ബോംബുകളും,ദണ്ഡും കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

വടകര: ഒഞ്ചിയം വെടിവെയ്പ്പ് മുക്കിൽ ഉപേക്ഷിക്കപ്പെട്ട ബോംബുകളും,ദണ്ഡുകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

വെടിവെപ്പ് മുക്കിന് അര കിലോമീറ്റർ അകലെയുള്ള വൈദ്യുതി ബോർഡിൻറെ ടവറിന് കീഴെയാണ് ഏഴ് ഉഗ്രശേഷിയുള്ള ബോംബുകളും,13 ഇരുമ്പ് ദണ്ഡുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

weapon

തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലാളികൾ കാട് വെട്ടി തെളിയിക്കുന്നതിനിടയിലാണ് ബോംബുകളും,ദണ്ഡുകളും കണ്ടെത്തിയത്.ദണ്ഡുകൾ അടുത്തകാലത്ത് നിർമ്മിച്ചവയാണ്.വടകര സി.ഐ.ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ബോംബുകളും,ദണ്ഡുകളും കസ്റ്റഡിയിലെടുത്തു.ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയ ശേഷം ക്വാറിയിൽ വെച്ച് ബോംബ് നിർവീര്യമാക്കുമെന്ന് സി.ഐ.പറഞ്ഞു.ദിവസങ്ങൾക്ക് മുൻപ് ഈ പ്രദേശത്തു നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ  വീട്ടിൽ നിന്നും ബോംബ് പൊട്ടിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് കേസ്സന്വേഷണത്തിൽ പോലീസ് അമാന്തത കാണിച്ചതായി നേരത്തെ സർവ്വകക്ഷികൾ ആരോപിച്ചിരുന്നു.ഇതിനിടയിലാണ് ഇന്നലെ വീണ്ടും  ബോംബുകളും,ദണ്ഡുകളും കണ്ടെത്തിയത്.

മോദിയുടെ പദ്ധതി പൊളിച്ച് പശുക്കള്‍ മുങ്ങി, പെട്ടത് കഴുതകള്‍!! യുപിയില്‍ നാല്‍ക്കാലികള്‍ ജയിലില്‍

English summary
weapons found incident in onchiyam; investigation started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്