കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് റാസല്‍ ഖൈമ മൊഡ്യൂള്‍... ഐസിസിലേയ്ക്ക് ഒരു മലയാളി ഹിന്ദുവോ?

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യക്കാരെ ഐസിസില്‍ ചേര്‍ക്കുന്നതിന് ലക്ഷ്യമിടുന്ന പ്രവാസികളെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിരിയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് സ്വദേശിയായ റിയാബ് ഐസിസില്‍ ചേര്‍ന്നത്.

എന്നാല്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. അതില്‍ ഒന്നാണ് 'റാസല്‍ ഖൈമ മൊഡ്യൂള്‍'.

ഐസിസില്‍ ചേര്‍ന്നു എന്ന് സ്ഥിരീകരിച്ച റിയാബ് റാസല്‍ ഖൈമ മൊഡ്യൂളിന്റെ തലവനായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് മംഗംളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റാസല്‍ ഖൈമ മൊഡ്യൂള്‍

റാസല്‍ ഖൈമ മൊഡ്യൂള്‍

യുഎഇയില്‍ ഐസിസ് അനുകൂലികളുടെ ഒരു ഗ്രൂപ്പ് ഉണ്ട്. ഇതിനെ റാസല്‍ ഖൈമ മൊഡ്യൂള്‍ എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിളിയ്ക്കുന്നത്.

റിയാബ് ആരാണ്

റിയാബ് ആരാണ്

റാസല്‍ ഖൈമ മൊഡ്യൂളിന്റെ തലവനായിരുന്നു റിയാബ് എന്നാണ് വിവരം. ഇയാള്‍ക്കൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരു ബംഗ്ലാദേശുകാരനും സിറിയയിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.

റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യാനായി 30 പേരെയാണ് ഇവര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നതത്രെ. എന്നാല്‍ അതിന് കഴിഞ്ഞില്ല. അതിനിടെ തന്നെ മിക്കവരും യുഎഇ പോലീസിന്റെ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐസിസിലേയ്ക്ക് ഹിന്ദുക്കളും

ഐസിസിലേയ്ക്ക് ഹിന്ദുക്കളും

ഇസ്ലാമിക തീവ്രവാദ സംഘത്തിലേയ്ക്ക് ഹിന്ദുക്കളെ കൂടി റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. അതിലൊരാള്‍ മലയാളി കൂടിയാണ്.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് തിരിച്ചയച്ച വ്യക്തിയാണ് ഇയാള്‍. മതം മാറുന്നതിന് വേണ്ടി സമ്മര്‍ദ്ദം ഉണ്ടായെങ്കിലും താനതിന് തയ്യാറായില്ലെന്നാണ് ഇയാള്‍ രഹസ്യാന്വേഷണ ഏജന്‍സികളോട പറഞ്ഞിരിയ്ക്കുന്നത്.

 അവര്‍ 30 പേര്‍

അവര്‍ 30 പേര്‍

യുഎഇയില്‍ ജനിച്ചുവളര്‍ന്ന 30 പേരാണ് അവിടത്തെ പോലീസിന്റെ പിടിയിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാബും യുഎഇയിലാണ് ജനിച്ച് വളര്‍ന്നത്.

കുടുംബമടക്കം പറഞ്ഞുവിടും

കുടുംബമടക്കം പറഞ്ഞുവിടും

ഐസിസ് അനുകൂലികള്‍ എന്ന് കണ്ടെത്തിയവരെ മുഴുവന്‍ കുടുംബമടക്കം യുഎഇയില്‍ നിന്ന് നാടുകടത്തും എന്നാണ് റിപ്പോര്‍ട്ട്.

റിയാബിന്റെ കുടുംബം

റിയാബിന്റെ കുടുംബം

റിയാബിന്റെ കുടുംബം ഇപ്പോള്‍ നാട്ടിലുണ്ട്. മകന്‍ അത്തരമൊരു കാര്യം ചെയ്യാനിടയുണ്ടെന്ന് വിശ്വസിയ്ക്കുന്നില്ലെന്നാണ് പിതാവ് പറയുന്നത്.

ഭീതിപ്പെടുത്തുന്നത്

ഭീതിപ്പെടുത്തുന്നത്

ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. ഐസിസ് ലക്ഷ്യമിടുന്നവരില്‍ മലയാളികള്‍ ഏറെയുണ്ടെന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

യുഎഇയില്‍ നിന്ന് നാടുകടത്തിയവര്‍ക്കെതിരെ നിലവില്‍ കേരളപോലീസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

English summary
What is Ras al Khaima module? Malayali ISIS worker Riyab was the leader of the group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X