'ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ?' എന്തുകൊണ്ട് ലോക്ക് ഡൗണ്‍ വേണം- ഇതാ കാരണങ്ങൾ... ഡോ ഷിംന അസീസ്
സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സന്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രതിദിന പുതിയ കൊവിഡ്19 രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം നാൽപതിനായിരം കവിഞ്ഞ സാഹചര്യത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ആശുപത്രികൾ നിറയുന്ന സ്ഥിതി വിശേഷത്തിലാണ് കേരളം പോകുന്നത്.
എന്നാൽ എന്തിനാണ് ലോക്ക് ഡൌൺ എന്ന് ചോദിക്കുന്നവരും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള ഒരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ലല്ലോ എന്നാണ് ഇത്തരക്കാരുടെ പ്രധാന ചോദ്യം. സന്പൂർണ ലോക്ക് ഡൌണിലേക്ക് നീങ്ങിയാൽ ജനം പട്ടിണിയാവില്ലേ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് ലോക്ക് ഡൌൺ വേണം എന്ന് വിശദീകരിക്കുകയാണ് ഡോ ഷിംന അസീസ്.

കാര്യമുണ്ട്
ലോക്ക് ഡൗണാണ് കേരളത്തിൽ.
മെയ് 8-16 വരെ.
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ...ഇപ്പോൾ അടച്ചിച്ചിട്ട് ഇനിയെന്താക്കാനാണ്? ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?
ഉണ്ട്.

രോഗപ്പകർച്ച കുറയ്ക്കൽ മാത്രമല്ല
ആ കാര്യങ്ങൾ രോഗപ്പകർച്ച കുറക്കുക എന്നത് മാത്രമല്ല. വേറെ പലതുമാണ്.
നമ്മുടെ കേരളത്തിലും വാതിൽക്കൽ വന്ന് നിൽക്കുന്ന ആ ദുരന്തമുണ്ട്- ആശുപത്രി കിടക്കകൾ നിറയുന്നു, ഓക്‌സിജൻ ദൗർലഭ്യമുണ്ട്. എന്നിട്ടും രണ്ടറ്റം കൂട്ടി മുട്ടിച്ച് പോകുന്നത് നമുക്ക് അത്ര നല്ലൊരു സിസ്‌റ്റമുള്ളത് കൊണ്ട് മാത്രമാണ്. പക്ഷേ, ഇപ്പോൾ ഈ നിമിഷം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് ചികിത്സ കിട്ടാതെയും ശ്വാസം മുട്ടിയും ഇല്ലാതാകുന്നവരിൽ ഞാനോ നിങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടാകും.

ഗുരുതരമാണ്
ഭയപ്പെടുത്തലായിട്ട് തോന്നുന്നുണ്ടോ? വെറും പറച്ചിലോ ഭീഷണിയോ ആയി തോന്നുന്നുണ്ടോ? രാഷ്‌ട്രീയം പറഞ്ഞ് ആക്ഷേപിക്കാൻ തോന്നുന്നുണ്ടോ? അത് സ്വന്തം വീടിനകത്തുള്ളവർക്ക് രോഗം വരുന്നത് വരെ മാത്രമുള്ള നെഗളിപ്പാണ്. അത്തരക്കാരോട് കൂടിയാണിത് പറയുന്നത്.
തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണം. അന്നത്തെ ആൾക്കൂട്ടങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല. അതോടൊപ്പം നമ്മൾ കാണിച്ച് പോന്ന "കോവിഡൊക്കെ കഴിഞ്ഞു, ഇനി തോന്നിയ പടി നടക്കാം" എന്ന ചിന്തയും മനോഭാവവും ചെയ്‌ത ദ്രോഹവും ചെറുതല്ല. അപ്പോൾ ഇനിയെന്ത്?

ചതിക്കുന്നത് അവനവനെ തന്നെ
കുറച്ച് ദിവസം വീടിനകത്തിരുന്ന് ജനങ്ങൾ സഹകരിക്കണം. അനാവശ്യ കാരണങ്ങൾ കണ്ടെത്തി പുറത്തിറങ്ങരുത്. അഥവാ പുറത്തിറങ്ങുന്നുവെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇതെല്ലാം കാറ്റിൽ പറത്തി വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ അതൊരു ക്രൈം ആണെന്നും ചതിക്കുന്നത് അവനവനെ തന്നെയുമാണെന്നോർക്കണം. പോലീസോ മുൻനിരപ്പോരാളികളിൽ ആരും തന്നെയോ അവരുടെ ജോലി ചെയ്യുന്നതിന് അസ്വസ്‌ഥരാവേണ്ട. അവർ പറയുന്നത് നമുക്ക് വേണ്ടിയാണ്, അവരെ രക്ഷിക്കാൻ മാത്രമല്ല.

ആശുപത്രിയിലെത്തുന്ന രോഗികൾ
ഇതുവഴിയെല്ലാം തടയാനാവുന്ന കോവിഡ് രോഗപ്പകർച്ച കൊണ്ട് ആശുപത്രികളിലേക്ക് വരുന്ന രോഗികളുടെ എണ്ണം കുറയും. അങ്ങനെ ആരോഗ്യമേഖലക്ക് രോഗികൾക്ക് വേണ്ടി കുറച്ച് കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ശ്രദ്ധയും കൊടുക്കാനാകും. ഇത്തവണത്തെ കോവിഡ് ആഞ്ഞ് വീശി വരുത്തുന്ന നഷ്‌ടങ്ങൾ സാധിക്കുന്നത്ര കുറയ്‌ക്കാനാകും. ഇപ്പോൾ നമ്മുടേതായവർ പൊഴിയുന്നത് ഒഴിവാക്കാനാണ് ഈ അടച്ചിടൽ.

ഇപ്പോൾ ചെയ്തില്ലെങ്കിൽ
ഇപ്പോൾ ചെയ്‌തില്ലെങ്കിൽ ഇനിയൊരിക്കലും ബാക്കിയില്ലാത്ത വിധം നമ്മളെ നശിപ്പിച്ചേക്കാവുന്ന ആസന്നദുരന്തം മുറ്റത്ത് വന്ന് നിൽപ്പുണ്ട്. അകത്ത് കയറ്റിയിരുത്തണോ കല്ലെടുത്തെറിഞ്ഞോടിക്കണോ എന്ന് തീരുമാനിക്കേണ്ട നേരമാണ്.
ലോക്ക്‌ഡൗൺ വേണം.
അപ്പോ തൊഴിൽ, ജീവിതം?
അതിനെല്ലാം വഴിയുണ്ടാകും, ഇത് കേരളമാണ്.
അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല. ചിത്രമെഴുതാൻ ചുമരില്ലാത്തിടത്തോളം ചായത്തിന് പ്രസക്‌തിയില്ലല്ലോ...
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications