കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ബാറും പൂട്ടാം, നിയമ തടസ്സമില്ലെന്ന് മുഖ്യമന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തുറന്നിരിക്കുന്ന 312 ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുകഴിഞ്ഞു എന്നും മുഖ്യമന്ത്രി പറയുന്നു.

ബാറുകളുടെ ലൈസന്‍സ് കാലാവധി കഴിയും വരെ സര്‍ക്കാര്‍ കാത്തു നില്‍ക്കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ബാറുകള്‍ അടപ്പിക്കും. ഇതിനായി 2015 മാര്‍ച്ച് 31 വരെ കാത്തിരിക്കില്ല. ലൈസന്‍സ് തുകയില്‍ ബാക്കി വരുന്ന തുക ബാര്‍ ഉടമകള്‍ക്ക് തിരിച്ചുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Oommen Chandy

കഴിഞ്ഞ ദിവസം യുഡിഎഫ് യോഗമാണ് ബാറുകള്‍ അടക്കാന്‍ തീരുമാനിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്നും തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ അംഗീകാരവും ലഭിച്ചു.

ആഗസ്റ്റ് 26 ന് സര്‍ക്കാരിന്റെ മദ്യ നയം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ ബാറുകളിലെ പരിശോധന സര്‍ക്കാര്‍ തീരുമാനത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം 34 ബീവറേജസ് ഷോപ്പുകള്‍ വീതമാണ് സര്‍ക്കാര്‍ പൂട്ടുക. ഒക്ടോബര്‍ രണ്ട് മുതലാണ് ഇത് തുടങ്ങുക. കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് മദ്യഷാപ്പുകളും ഇത്തരത്തില്‍ പൂട്ടും. ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കും. ഇതിനായി വില്‍ക്കുന്ന മദ്യത്തിന് അഞ്ച് ശതമാനം സെസ്സ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്ലബ്ബുകളിലെ മദ്യ വില്‍പന സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഇക്കാര്യം മന്ത്രി സഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Oommen Chandy said that all 312 Bars will close down in this year itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X