കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനിതി സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക്; സുരക്ഷ ശക്തമാക്കി പോലീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക് | Oneindia Malayalam

ശബരിമല: ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകൾ ശനിയാഴ്ച വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കും. അൻപതോളം സ്ത്രീകളാണ് സംഘത്തിൽ ഉണ്ടാകുമെന്നാണ് മനിതി ഭാരവാഹികൾ അറിയിക്കുന്നത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.

പ്രതിഷേധങ്ങളെ ഭയമില്ലെന്നും പോലീസ് സുരക്ഷയിൽ സന്നിധാനത്ത് എത്താമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. ചെന്നൈയിൽ നിന്ന് ഒമ്പത് പേരും മധുരയിൽ നിന്നും രണ്ട് യുവതികളും ഉൾപ്പെട്ട സംഘം ശനിയാഴ്ച വൈകിട്ടോടെ ട്രെയിൻ മാർഗം കോട്ടയത്ത് എത്തും.

sabarimala

ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിനൊപ്പം ചേരുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടിൽ നിന്നുള്ള ഒരു സംഘവും ഇവരോടൊപ്പം ചേരുമെന്നാണ് വിവരം.

വിദ്യാർത്ഥികളും, ഐടി ഉദ്യോഗസ്ഥരും വീട്ടമ്മമാരും സംഘത്തിലുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്. വിശ്വാസികളായ തങ്ങൾ ശബരിമലയിലേക്ക് എത്തുന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഞായറാഴ്ച ഇവർ മല കയറാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വനിതാ മതിൽ ശബരിമലയെ തകർക്കാനുള്ള രഹസ്യ അജൻഡയെന്ന് ബിജെപി: കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്വനിതാ മതിൽ ശബരിമലയെ തകർക്കാനുള്ള രഹസ്യ അജൻഡയെന്ന് ബിജെപി: കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്

English summary
women from chennai determined to enter sabarimala will reach on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X