തലവേദന തീരുന്നില്ല, ലക്ഷ്മി നായര്‍ കുടുങ്ങും? പെരുമാറ്റം ഹിറ്റ്‌ലറെപ്പോലെ!!

  • Posted By:
Subscribe to Oneindia Malayalam


തിരുവനന്തപുരം : 29 ദിവസം പിന്നിട്ട സമരങ്ങള്‍ക്ക് ശേഷം ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ലക്ഷിമി നായര്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തമാകുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ഇക്കാര്യം പോലീസിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മിഷന്‍ അംഗം സുഷമ സാഹു പറഞ്ഞു.

ലക്ഷ്മി നായര്‍ ഹിറ്റ്‌ലറെ പോലെയാണ് വിദ്യാര്‍ഥികളോട് പെരുമാറിയിരുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വനിത കമ്മിഷന്‍ ലോ അക്കാദമിയിലെത്തി കുട്ടികളുടെ മൊഴി എടുത്തിരുന്നു. രേഖാമൂലം പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

lakshmi nair

ആണ്‍കുട്ടികളോട് സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ലക്ഷ്മിനായര്‍ ശ്രമിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞുവെന്നും കമ്മിഷന്‍ അറിയിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നത്.

സര്‍ക്കാരും മാനേജുമെന്റും വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ് മെന്റ് അംഗീകരിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകളും വിദ്യാര്‍ഥി സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയും ലക്ഷ്മി നായര്‍ക്കെതിരെ ഉണ്ട്.

English summary
women commission member sushama sahu against lekshmi nair. lakshmi nair behave like hitler.
Please Wait while comments are loading...