വിദ്യാർത്ഥികൾ അപകടത്തിലേക്ക്; പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്.... അവർ ചെയ്യുന്നത്...!!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കൊല്ലം: വിദ്യാർത്ഥികൾക്കിടയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. ആൺകുട്ടികളാണ് മദ്യവും പുകയിലയും ഉപയോഗിക്കുന്നത്. ഹയർസെക്കണ്ടറി തലത്തിലുള്ള വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കൂന്നത്.

വിദ്യാർത്ഥികൾക്കിടയിൽ 29.6 ശതമാനം പേരും വിവിധ തരം പുകയില് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതായാണ് പഠനം തെളിയിക്കുന്നത്. റീജണൽ കാൻസർ സെന്ററും നാഷണൽ സർവ്വീസ് സ്കീമും ചേർന്നാണ് പഠനം നടത്തിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ പതിനഞ്ച് സ്കൂളുകളിലാണ് അധികൃതർ സർവ്വെ നടത്തിയത്.

പെൺകുട്ടികൾ ഉപയോഗിക്കാറില്ല

പെൺകുട്ടികൾ ഉപയോഗിക്കാറില്ല

ആണ്‍കുട്ടികളാണ് പുകയിലയും മദ്യവും ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളിലാരും ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ല. പത്ത് ശതമാനം പേർ മദ്യം ഉപയോഗിക്കുന്നതായും കണ്ടെത്തി.

ആൺകുട്ടികളും പെൺകുട്ടികളും

ആൺകുട്ടികളും പെൺകുട്ടികളും

5678 കുട്ടികളിലാണ് സര്‍വേ നടത്തിയത്. അതില്‍ 2567 ആണ്‍കുട്ടികളും 3111 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

മദ്യം ഉപയോഗിക്കുന്നത്...

മദ്യം ഉപയോഗിക്കുന്നത്...

കൂടുതല്‍പേരും സിഗററ്റും പാന്‍മസാലയുമാണ് ഉപയോഗിക്കുന്നത്. ആൺകുട്ടികളിൽ 253 പേർ മദ്യം ഉപയോഗിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇത്രയും വിദ്യാർത്ഥികൾ പുകയില ഉപയോഗിക്കുന്നു

ഇത്രയും വിദ്യാർത്ഥികൾ പുകയില ഉപയോഗിക്കുന്നു

2567 ആണ്‍കുട്ടികളില്‍ 760 പേര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 308 പേര്‍ ഒന്നിലധികം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു .

നേതൃത്വം നൽകിയത് ഇവർ...

നേതൃത്വം നൽകിയത് ഇവർ...

ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും കൊച്ചിന്‍ കാന്‍സര്‍ സെന്ററിലെ സൂപ്രണ്ടുമായ ഡോ. പി ജി ബാലഗോപാലിന്റെ നേതൃത്വത്തിലായിരുന്നു സർവ്വേ. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു സര്‍വേ.

അടുത്ത ബന്ധുക്കൾ പുകവലിക്കുന്നവർ...

അടുത്ത ബന്ധുക്കൾ പുകവലിക്കുന്നവർ...

പുകവലിക്കുന്ന കുട്ടികളുടെ അടുത്ത ബന്ധുക്കളോ വീട്ടിലുള്ളവരോ പുകവലിക്കുന്നവരാണ് . 1420 പേർ വീട്ടിലെ മുതിർന്ന അംഗങ്ങൾ മദ്യപിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.

കാരണങ്ങൾ ഇതൊക്കെയാണ്!

കാരണങ്ങൾ ഇതൊക്കെയാണ്!

പുകവലിക്കുന്ന കുട്ടികളിൽ 18 ശതമാനം പേർ സിനിമാ താരങ്ങളുടെയോ വീട്ടിലുള്ളവരുടെയോ പ്രചോദനത്തിലാണ് പുകവലി ആരംഭിച്ചത്. എന്നാൽ കാമ്പസ് ഹീറോ ആകാൻ പു കവലി തുടങ്ങിയ വിരുതന്മാരുമുണ്ട്. 12 ശതമാനം പേരാണ് ഹാറോ ആകാൻ പുകവലി ആരംഭിച്ചത്.

സ്ക്കൂൾ പരിസരത്ത് തന്നെ എല്ലാം ലഭ്യം

സ്ക്കൂൾ പരിസരത്ത് തന്നെ എല്ലാം ലഭ്യം

സ്കൂൾ പരിസരത്ത് തന്നെ പുകയില ഉൽപ്പനങ്ങൾ വിൽക്കുന്നതായി സർവ്വെ വെളിപ്പെടുത്തുന്നു. സ്കഊൾ പരിസരത്ത് ലഭ്യമാണെന്ന് 2347 കുട്ടികൾ സർവ്വെയുടെ ഭാഗമായി പറഞ്ഞു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

മോഹന്‍ലാലിന്റെ ദൃശ്യത്തിന് രണ്ടാം ഭാഗം, ജീത്തു ജോസഫിന് പറയാനുള്ളത്.. കൂടുതൽ വായിക്കാം

സമ്പന്നനായ കള്ളന്‍ കൊച്ചിയില്‍ പിടിയില്‍; വിമാനത്തിലെത്തുന്ന ശൈഖ്, ലക്ഷ്യം നക്ഷത്രഹോട്ടലുകള്‍!!കൂടുതൽ വായിക്കാം

English summary
World no tobacco day 2017; Smoking habit increased in studcents
Please Wait while comments are loading...