• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചില്ലറക്കാരിയല്ല അനശ്വര, പൊറോട്ടയടിക്കാരിയാണ്, ഒപ്പം നിയമവിദ്യാര്‍ത്ഥിനിയും, വൈറലായി വീഡിയോ

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസമൊരു വീഡിയോ വലിയ തരംഗമായി മാറിയിരുന്നു. വേറൊന്നുമല്ല ഒരു യുവതി പൊറോട്ട അടിക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. ഒരുപാട് പേര്‍ ഇത് ആരാണെന്ന് തിരഞ്ഞിരുന്നു. ഇനി ആരും അധികം തിരയണ്ട. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലുള്ള ആര്യ ഹോട്ടലിലെ അനശ്വരയാണ് ഈ പൊറോട്ടയടിക്കാരി. എന്നാല്‍ വെരും പൊറോട്ട അടിക്കാരി മാത്രമല്ല അനശ്വര. നിയമവിദ്യാര്‍ത്ഥിനി കൂടിയാണ്. താന്‍ വക്കീലായാലും ഇതുപേക്ഷിക്കില്ലെന്നാണ് അനശ്വര പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ നേരത്തെ അനശ്വരയുടെ വീഡിയോ വൈറലായിരുന്നു. മിടുക്കി കുട്ടിയെന്ന പേരും സോഷ്യല് മീഡിയ നല്‍കിയത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ തന്നെയുള്ള കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഹോട്ടലുള്ളത്. ആദ്യം അമ്മ സുബിയെ സഹായിക്കാനായിട്ടായിരുന്നു അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടുകള്‍ കടന്നതോടെ നല്ല ലക്ഷണമൊത്ത പൊറോട്ടയടിക്കാരിയായി അനശ്വര മാറി. അമ്മയും അമ്മയുടെ സഹോദരിയും സഹായത്തിനായി കൂടെയുണ്ട്.

പഠനത്തോടൊപ്പമാണ് ഈ പൊറോട്ടയടിയും കൊണ്ടുപോകുന്നത്. സഹോദരിമാരായ മാളവികയും അനാമികയും സഹായത്തിന് അടുക്കളയിലുണ്ട്. 50 വര്‍ഷം പിതാവ് ആരംഭിച്ച ഹോട്ടല്‍, കഴിഞ്ഞ 23 വര്‍ഷമായി സുബിയാണ് നടത്തുന്നത്. സ്വന്തമായി വീടില്ലാത്തത് കൊണ്ടാണ് ഹോട്ടലിനോട് ചേര്‍ന്ന് ചെറിയൊരു സ്ഥലത്ത് ഇവര്‍ താമസിക്കുന്നത്. ഇത് തറവാട്ടുവീടാണ്. അനശ്വരയും വല്യമ്മ സതിയും ട്യൂഷനും എടുത്ത് കൊടുക്കുന്നുണ്ട്. ഇതൊക്കെ അനശ്വരയുടെ കുടുംബത്തിന്റെ വരുമാനം മാര്‍ഗം.

തൊടുപുഴ അല്‍ അസര്‍ കോളേജിലാണ് അനശ്വര വക്കീലാവാന്‍ കൊതിച്ച് നിയമം പഠിക്കുന്നത്. രാവിലെ അഞ്ചരയ്ക്ക് അനശ്വര കടയിലെ ജോലിയില്‍ അമ്മയെ സഹായിക്കാനിറങ്ങുമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ ഈ പൊറോട്ടയടി അനശ്വരയുടെ കൂടെയുണ്ട്. പൊറോട്ടയെന്ന പേരും കൂട്ടുകാര്‍ മുമ്പ് വിളിച്ചിരുന്നു. എന്നാല്‍ അതൊരിക്കലും അപമാനമായി തോന്നിയിട്ടില്ല. ദിവസേന നൂറ് മുതല്‍ 150 പൊറോട്ട വരെയാണ് ്അടിക്കാറുള്ളത്. മുമ്പ് ബാങ്കില്‍ താല്‍ക്കാലിക ജോലി നോക്കിയിരുന്നു. ലോക്ഡൗണ്‍ ആയതോടെ മുഴുവന്‍ സമയവും കടയിലെ ജോലിയിലാണ് അനശ്വര.

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കടയില്‍ സ്‌പെഷ്യല്‍ എന്താണെന്ന് ചോദിക്കുമ്പോള്‍ അനശ്വരയുടെ പൊറോട്ടയും ബീഫുമാണെന്ന് ഇവിടെയുള്ളവര്‍ പറയും. നിയമബിരുദം കഴിയാന്‍ ഇനി കുറച്ച് മാസങ്ങള്‍ മാത്രമാണുള്ളത്. അത് കഴിഞ്ഞാലും, ഇനി വക്കീലായാലും ഈ തൊഴില്‍ വിടില്ല. വക്കീല്‍ പഠനവും ഹോട്ടല്‍ ജോലിയും കൊണ്ടുപോകുന്നതില്‍ അനശ്വരയുടെ അമ്മയ്ക്കും സന്തോഷം. എല്‍എല്‍ബി പൂര്‍ത്തിയാക്കി എല്‍എല്‍എമ്മിന് ചേരണമെന്ന് അനശ്വര പറഞ്ഞു. കടയിലെ വരുമാനം കൊണ്ടാണ് പഠനവും മറ്റ് ചെലവുകളും നടക്കുന്നതെന്ന് അനശ്വര വ്യക്തമാക്കി.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

cmsvideo
  Rimi Tomy shares her experience of receiving first dose of covid vaccine | Oneindia Malayalam

  English summary
  anaswara a girl from kottayam who make porotta and studying llb, her porotta making went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X