കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നിട്ടും കാലം തെറ്റാതെ ഇക്കുറിയും അഷ്ടമി വന്നു; സിപിഎം നേതാവിന്‍റെ വൈക്കത്തഷ്ടമി കുറിപ്പ്

Google Oneindia Malayalam News

കോട്ടയം: വൈക്കത്തഷ്ടമി ആഘോഷത്തെ കുറിച്ച് സിപിഎം നേതാവും വൈക്കം നഗരസഭ മുന്‍ ചെയര്‍മാനുമായ പികെ ഹരികുമാര്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു. ജാത്യാചാരങ്ങളുടെ വിലക്കുകളെ നീക്കം ചെയ്യാൻ ദശാബ്ദങ്ങൾക്കപ്പുറത്ത് നടന്ന ആ മഹാസത്യാഗ്രഹത്തിന്റെ അടയാളങ്ങൾ ഇപ്പോഴും പതിഞ്ഞു കിടക്കുന്ന ക്ഷേത്ര വീഥികൾ ഇപ്പോൾ അഷ്ടമി ഉത്സവത്തിന്റെ തിമിർപ്പിലാകണ്ടതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഹരികുമാറിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി


ഇന്ന് വൈക്കത്തഷ്ടമി.മഹാരോഗത്തിന്റെ പടർചക്ക് നടുവിൽ ആരോരുമറിയാതെ പതിമൂന്ന് ഇരവു പകലുകളുടെ പൂരക്കാഴ്ചക്ക് ഇന്ന് അറുതിയാകും.സാധാരണ ശിശിരത്തിലെ ആദ്യത്തെ ഉൽസവാരവം വൈക്കത്താണ്.വാദ്യഘോഷങ്ങളുടെ ഉച്ചസ്ഥായിൽ നിന്ന് നിറദീപങ്ങളുടെ മന്ദ്രമധുരമായ താഴ് വാരങ്ങളിലേക്ക് അഷ്ടമിയുടെ വരവ്.ഈ ക്ഷേത്ര ചുറ്റുമതിലിനു പുറത്തെ അതിപുരാതന കായലോര നഗര ജനപഥങ്ങളിലാണ് ആട്ടിയകറ്റപ്പെട്ട ജനതതി സംഘം ചേർന്ന് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ നാളുകളിൽ, ഖിലാഫത്ത് സമരത്തിന്റെ തീവ്ര നേരങ്ങളിൽ പടയോട്ടം നടത്തിയത്.

കൃഷ്ണാഷ്ടമി

കൃഷ്ണാഷ്ടമി

ജാത്യാചാരങ്ങളുടെ വിലക്കുകളെ നീക്കം ചെയ്യാൻ ദശാബ്ദങ്ങൾക്കപ്പുറത്ത് നടന്ന ആ മഹാസത്യാഗ്രഹത്തിന്റെ അടയാളങ്ങൾ ഇപ്പോഴും പതിഞ്ഞു കിടക്കുന്ന ക്ഷേത്ര വീഥികൾ ഇപ്പോൾ അഷ്ടമി ഉത്സവത്തിന്റെ തിമിർപ്പിലാകണ്ടതായിരുന്നു. എല്ലാം രോഗം വന്ന് കെടുത്തിക്കളഞ്ഞു. ശരിക്കും ഈ ദിവസം ഉത്സവം കൊഴുത്തു നിൽക്കുന്ന പടിഞ്ഞാറെ നടയിൽ നിന്നു നോക്കിയാൽ നുര കുത്തുന്ന ജനസഞ്ചയത്തിനിടയിൽ,തീണ്ടൽ പലക നിന്ന പ്രദേശത്തിന്റെയും അററത്ത് ,പൗരാണികതയുടെ പ്രതീകമായ ബോട്ട് ജട്ടി കാണാം. അവിടെയാണ് ഗാന്ധിജി വന്നിറങ്ങിയത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരത്തിൽ എല്ലാവർഷവും വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി നാളിൽ വൈക്കത്തഷ്ടമിയെത്തും.

ചുറ്റുവഴികളിൽ

ചുറ്റുവഴികളിൽ

ക്ഷേത്രത്തിന്റെ ചുറ്റുവഴികളിൽ നിറദീപങ്ങളുടെ പ്രഭയാണ്. അവിടെ തെരുവോരങ്ങൾ നിറയെ വഴിവാണിഭക്കാർ, കൗതുക കാഴ്ചകളുടെ തമ്പുകൾ, കമാനങ്ങൾ, പലഹാരത്തട്ടുകൾ, വർണ്ണക്കുടകൾ, വളകളുടെ സംഗീതം,ജനസഹസ്രങ്ങളിരമ്പുന്ന മഹാ മേളയുടെ സത്യപ്രത്യക്ഷം, ഇന്ന് മൂകത മൂടി അങ്ങനെ കിടപ്പാണ്. ചെമ്പിലരയന്റെ പിൻതുടർച്ചക്കാരായ ഉൻറ്റോശേരിക്കാർ നടക്കുവക്കുന്ന പട്ടു ചുറ്റിയ ചരടിൽ കെട്ടിയ കൊടി അറുപത്തിനാലടി ഉയരമുള്ള സ്വർണ്ണ ധ്വജത്തിൽ ഉയർത്തുന്നിടത്തു തുടങ്ങി, നീണ്ട പന്ത്രണ്ടുനാളുകളുടെ അവസാനം ആറാട്ടോടുകൂടി സമാപിക്കുന്ന വൈക്കത്തഷ്ടമിക്ക് സർവ്വാംഗം മതേതര ഛായയാണ്.

കൽവിളക്കുകളും ആലവട്ടവും

കൽവിളക്കുകളും ആലവട്ടവും

സവർണ്ണ അവർണ്ണ ജാതി മത ഭാഷാ ഭേദമില്ലാതെ നടന്ന മഹാ സമരത്തിന്റെ അപൂർവ്വത തെക്കൻ കാശിയിലെ അഷ്ടമി ഉത്സവത്തിലും പരന്നു കിടപ്പുണ്ട്. നിറഞ്ഞു കവിയുന്ന പുരുഷാരം ക്ഷേത്രത്തിനകത്തും പുറത്തും കാന്തി പരന്നൊഴുകുന്ന ഉത്സവ പ്രഭ, ക്ഷേത്രത്തിന്റെ കൂറ്റൻ പ്രാകാരങ്ങൾക്കകത്തെ കൽവിളക്കുകളും ആലവട്ടവും വെൺചാമരവും തീവെട്ടിയും ശീവേലിയും നെറ്റിപ്പട്ടം കെട്ടിയ പന്ത്രണ്ട് ആനച്ചന്തവും, അകമ്പടി പോകുന്നതോക്കുധാരികളായ സൈന്യവും വാദ്യഘോഷങ്ങളുടെ ദ്രുതതാളവും സംഗീതത്തിന്റെ മധുരോദാരമായ ധ്വനി വീചികളുമെല്ലാം എല്ലാവർക്കും സ്വന്തമാണ്..

ക്ഷേത്ര പരിസരത്ത്

ക്ഷേത്ര പരിസരത്ത്

പന്ത്രണ്ട് രാപ്പകലുകളും ക്ഷേത്ര പരിസരത്ത് നടക്കുന്ന കുത്ത്,പാഠകം, കുറത്തിയാട്ടം,തുള്ളൽ,കഥകളി കച്ചേരി ചെണ്ടയുടെ ആസുരതാളം.ക്ഷേത്ര കലകളുടേയും അനുഷ്ടാന കലകളുടേയും വൈവിധ്യമാർന്ന അരങ്ങുകളായിരുന്നു ഇവിടം. അന്നദാനപ്രഭു എന്നു പേരുവിളിക്കുന്ന വൈക്കത്തപ്പന്റ പ്രാതൽ ജനകീയതയുടെ മറ്റൊരു തെളിവാണ്. ആയിരത്തഞ്ഞൂറ് പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ക്ഷേത്ര സങ്കേതത്തിലെ ഊട്ടുപുരയും അഷ്ടമി നാളിലെ നൂറ്റി ഒന്നു പറ അരിയുടെ സദ്യയും ഈ ജനകീയതയുടെ മറ്റൊരു തെളിവായി എഴുന്നു നിൽക്കുന്നു. 'സർവാണി സദ്യയിലെ സാമൂഹ്യ അനീതിയുടെ അംശങ്ങളെ കാലം മാറ്റി.ആനപ്പന്തലിനടുത്ത് വ്യാഘ്രപാദമുനി തപസ്സനുഷ്ടിച്ച സ്ഥാനത്ത് പടർന്നു നിൽക്കുന്ന ആൽമരം. പഴയ കുറ്റൻ ആൽമരം വഴിക്കെവിടെയൊ വീണു പോയി.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
ആളൊഴിഞ്ഞ ചടങ്ങായി

ആളൊഴിഞ്ഞ ചടങ്ങായി

വടക്കേനടയിൽ കെട്ടിയ പന്തലിൽ നടക്കുന്ന വരവേൽപ്പും തുടർന്നുള്ള വിട ചൊല്ലലും ആയിരങ്ങൾക്ക് കാഴ്ച. ഇക്കുറി ആളൊഴിഞ്ഞ ചടങ്ങായി. പുറം കാഴ്ചകളും കെട്ടുകാഴ്ചകളുമായ് ഇക്കുറി അഷ്ടമി പഴയതുപോലെ വന്നില്ല. ക്ഷേത്ര മതിലുകൾക്കകത്തും പുറത്തും ജനമിരമ്പുന്നില്ല,വാണിഭങ്ങൾ തകർക്കുന്നില്ല,പരമ്പരാഗത രുചി ഭേദങ്ങൾ ആരും വിൽപ്പനക്ക് വച്ചിട്ടില്ല അകത്ത് പെരുവനം കുട്ടൻമാരാരുടെ ചെണ്ടയുടെ ശബ്ദഘോഷം കേൾക്കുന്നേയില്ല.വെളുപ്പാൻ കാലം വരെ നീളുന്ന കഥകളിയുമില്ല പകരം കൊട്ടിപ്പാടി സേവയുടെ നേർത്ത ശബ്ദം മാത്രം. എന്നിട്ടും കാലം തെറ്റാതെ ഇക്കുറിയും അഷ്ടമി വന്നു. ഇടത്തേക്കു ചാഞ്ഞ് വീശുന്ന കാറ്റിന്റെ സുഗന്ധവുമായി പുറത്ത് തിരഞ്ഞെടുപ്പിന്റെ ,രോഗത്തെ കരുതിയുള്ള കലാശക്കൊട്ട്. ഇങ്ങനെയും ഒരഷ്ടമിക്കാലം.....

English summary
cpm leader Pk Harikumar about vaikkathashtami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X