കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറില്‍ ത്രില്ലര്‍, പിസി ജോര്‍ജ് ഒരടി മുന്നില്‍, പാലായും കടുത്തുരുത്തിയും അടക്കം ആറിടത്ത് ഇടത്

Google Oneindia Malayalam News

കോട്ടയം: ഇടത് അനുകൂല തരംഗം ഇത്തവണ കോട്ടയത്ത് ഉണ്ടാവുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ. ഇതുവരെയുള്ള കണക്കെടുപ്പിലും വോട്ടിംഗിലെ സൂചനയും പ്രകാരം കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍. അതേസമയം പൂഞ്ഞാറില്‍ പക്ഷേ അപ്രവചനീയമാണ് കാര്യങ്ങള്‍. കഴിഞ്ഞ തവണത്തെ പോലെയല്ല കാര്യങ്ങള്‍. ഇത്തവണ ബിജെപി വോട്ടുകള്‍ അടക്കം ഇവിടെ നിര്‍ണായകമാകും.

പൂഞ്ഞാറില്‍ ത്രില്ലര്‍

പൂഞ്ഞാറില്‍ ത്രില്ലര്‍

പൂഞ്ഞാറില്‍ കടുത്ത പോരാട്ടാണ് നടന്നത്. സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും ഇത്തവണ എസ്ഡിപിഐ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് മറുപക്ഷങ്ങളുടെ വോട്ടുകളെ ശക്തമായി ഏകീകരിക്കാന്‍ ജോര്‍ജിന് സാധിച്ചെന്ന് സൂചനയുണ്ട്. ബിജെപി വോട്ടുകള്‍ ശക്തമായി തന്നെ ജോര്‍ജിന് മറിഞ്ഞിരിക്കുകയാണ്. ജോര്‍ജിന് മുന്‍കൂക്കം നല്‍കുന്നതും ഈ ഫാക്ടറാണ്. വോട്ട് മറിഞ്ഞെന്ന് ഉറപ്പിക്കുന്നത് എന്‍ഡിഎയ്ക്കുള്ളില്‍ ഇതിനെ ചൊല്ലി വലിയ പോരും തുടങ്ങിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്.

ജോര്‍ജ് ഉന്നമിടുന്നത്

ജോര്‍ജ് ഉന്നമിടുന്നത്

ഈരാറ്റുപ്പേട്ടയില്‍ നിന്ന് മുസ്ലീം വോട്ടുകള്‍ ഇല്ലാതായാലും ബാക്കിയെല്ലായിടത്ത് നിന്നും വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നാണ് ജോര്‍ജ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസ് 19000 വോട്ടുകള്‍ പൂഞ്ഞാറില്‍ നേടിയിരുന്നു. ഇതില്‍ പകുതി പോയാല്‍ തന്നെ ജോര്‍ജ് ജയം ഉറപ്പിക്കും. ഇതില്‍ കുറഞ്ഞാല്‍ എന്‍ഡിഎയില്‍ അടി ഉറപ്പാണ്. വോട്ട് കുറഞ്ഞാല്‍ അന്വേഷിക്കുമെന്ന് ബിഡിജെഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജിന് ക്രിസ്ത്യന്‍ വോട്ടുകളില്‍ അടക്കം ശക്തമായ വേരോട്ടമുണ്ടാക്കാനായിട്ടുണ്ട്. പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം ഒന്നാകെ അദ്ദേഹം ജയിപ്പിക്കാന്‍ രംഗത്തുണ്ട്.

വോട്ട് കണക്ക്

വോട്ട് കണക്ക്

വോട്ട് കണക്ക് നോക്കുമ്പോള്‍ ഇത്തവണ പോളിംഗ് കുറവാണ്. ബിജെപിയുടെ പല വോട്ടുകളും ചോര്‍ന്നുവെന്ന സൂചന ബിഡിജെഎസ് നല്‍കുന്നുണ്ട്. തിരിച്ചാണെന്ന് ബിജെപിയും പറയുന്നു. എന്നാല്‍ ഇവിടെ പേരിനാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും സൂചനയുണ്ട്. പ്രചാരണത്തില്‍ എല്ലാവരും കട്ടയ്ക്ക് നിന്നിരുന്നു പ്രചാരണത്തില്‍. വോട്ടിംഗ് കുറഞ്ഞത് ജോര്‍ജിന് അനുകൂലമാണെന്ന സൂചന ലഭിക്കുന്നുണ്ട്. പക്ഷേ ഭൂരിപക്ഷം കാര്യമായി ഇടിയും. മുസ്ലീം വോട്ടുകള്‍ അദ്ദേഹം ധാരാളമായി കൈവിടുന്നതാണ് ഇതിന് കാരണം.

പാലാ ജോസിനുള്ളതാണ്?

പാലാ ജോസിനുള്ളതാണ്?

പാലായില്‍ പല ഘടകങ്ങള്‍ ജോസ് കെ മാണിക്ക് ഗുണകരമായിട്ടുണ്ട്. പോളിംഗ് കുറഞ്ഞത് തന്നെ ആദ്യ കാരണം. വോട്ടിംഗ് ദിനത്തില്‍ മഴ പെയ്തതിലൂടെ യുഡിഎഫിന്റെ പല വോട്ടുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് കാര്യമായ പിന്തുണ മാണി സി കാപ്പന് കിട്ടിയിട്ടില്ല. 18500 വോട്ടിന്റെ ഭൂരിപക്ഷം ജോസിന് ലഭിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഇത്തവണ പതിവില്‍ നിന്ന് വിഭിന്നമായി ഏകീകരിക്കപ്പെട്ടുവെന്ന് ഉറപ്പാണ്. ക്രിസ്ത്യന്‍ വോട്ടുകളുടെ കുത്തൊഴുക്കും എല്‍ഡിഎഫിലേക്ക് ഉണ്ടായിട്ടുണ്ട്.

ഏറ്റുമാനൂരും ഇടത്തോട്ട് തിരിയും

ഏറ്റുമാനൂരും ഇടത്തോട്ട് തിരിയും

ഏറ്റുമാനൂരില്‍ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം സിപിഎം പ്രതീക്ഷിക്കുന്നു. അത് ഉറപ്പാണെന്ന സൂചന കോണ്‍ഗ്രസിലുണ്ട്. ലതികാ സുഭാഷ് പിടിക്കുന്ന ഓരോ വോട്ടും യുഡിഎഫിന്റെ വോട്ടുബാങ്കിനെ ദുര്‍ബലമാക്കും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ ചോരുമെന്ന് കേരള കോണ്‍ഗ്രസ് ഭയപ്പെടുന്നു. സ്ത്രീ വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്നുമാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഫലം വന്നാല്‍ പോര് കാണാവുന്ന മണ്ഡലം കൂടിയാവും ഏറ്റുമാനൂര്‍.

ചങ്ങനാശ്ശേരിയില്‍ കടുപ്പം

ചങ്ങനാശ്ശേരിയില്‍ കടുപ്പം

ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കമുണ്ട്. പക്ഷേ ഇവിടെ മത്സരം കടുപ്പമാണ്. കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് ഇവിടെ നടക്കുന്നത്. അതേസമയം വൈക്കത്ത് പോളിംഗ് ശതമാനം ജില്ലയില്‍ തന്നെ ഉയര്‍ന്നതാണ്. പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ കുറവായിരുന്നു. അതാണ് വലിയ പ്രതീക്ഷ ഇടതിന് നല്‍കുന്നത്. ഇവിടെ വിചാരിച്ചത്ര നേട്ടം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. കാഞ്ഞിരപ്പള്ളിയിലും കടുത്തുരുത്തിയിലും കൂടി എല്‍ഡിഎഫ് ഉറപ്പിക്കുന്നുണ്ട്.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
ജോസ് ഫാക്ടറാവും

ജോസ് ഫാക്ടറാവും

കോട്ടയത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും കൂടി ആകെ രണ്ട് സീറ്റ് മാത്രം കിട്ടിയാലും അദ്ഭുതപ്പെടാനില്ലെന്നാണ് സൂചനകള്‍. നിലവില്‍ കോട്ടയവും പുതുപ്പള്ളിയും മാത്രമാണ് കോണ്‍ഗ്രസ് സേഫില്‍ നില്‍ക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ ജോസിലേക്ക് സൈലന്റായി ഏകീകരിക്കപ്പെട്ടു എന്നാണ് വിലയിരുത്തല്‍. നായര്‍ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടായില്ലെങ്കില്‍ വലിയ ഭൂരിപക്ഷം എല്‍ഡിഎഫിന് ഉറപ്പാണ്. അതേസമയം നായര്‍ വോട്ടുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ജോസ് വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടുറപ്പിച്ചത് പ്രകടമാവും.

English summary
kerala assembly election 2021: poonjar set for a tight fight, pc george have advantage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X