കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാല ജനറല്‍ ആശുപത്രിയ്ക്ക് കെഎം മാണിയുടെ പേര്; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

Google Oneindia Malayalam News

കോട്ടയം: പാലാ ജനറല്‍ ആശുപത്രിയ്ക്ക് അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണിയുടെ പേര് നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. നേരത്തെ കെ എം മാണിയ്ക്ക് സ്മാരകം നിര്‍മിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ബജറ്റിലെ നിര്‍ദേശം വലിയ വിവാദമായിരുന്നു.

പാലാ ബൈപാസ് റോഡിനും നേരത്തെ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു ബൈപാസിന് കെ എം മാണിയുടെ പേര് നല്‍കിയത്. കെ എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബൈപാസ് റോഡ്. 1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന കെ എം മാണിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തി.

KM MANI

കെ എം മാണിയുടെ കാലത്താണ് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇത് പരിഗണിച്ച് ആശുപത്രിയ്ക്ക് കെ എം മാണിയുടെ പേര് നല്‍കണം എന്ന് ഓഗസ്റ്റില്‍ ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബറില്‍ ചേര്‍ന്ന വികസന സമിതി യോഗം പ്രൊഫ. കെ എം ചാണ്ടിയുടെ പേര് നല്‍കണം എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

നഗരസഭാ കൗണ്‍സില്‍ യോഗം ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിനിടെ കെ എം ചാണ്ടിയുടെ പേര് നല്‍കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് ആശുപത്രി അധികൃതരോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നഗരസഭയ്ക്ക് കീഴിലാണ് ആശുപത്രി എന്നും അതിനാല്‍ തങ്ങളുടെ തീരുമാനത്തിനാണ് പ്രസക്തി എന്നുമാണ് നഗരസഭ പറഞ്ഞിരുന്നത്.

നടിയെ അപമാനിക്കരുതെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യംനടിയെ അപമാനിക്കരുതെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

എന്നാല്‍ വികസന സമിതി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. വികസനസമിതിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം. കെ എം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത ജോസഫ്- ജോസ് വിഭാഗങ്ങള്‍ തമ്മിലുളള ഭിന്നതയാണ് തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ ജോസ് കെ മാണി എല്‍ ഡി എഫിലെത്തിയതോടെ കെ എം മാണിയുടെ പേര് നല്‍കാം എന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Kottayam: Pala General Hospital will be named after the late KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X