• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തോൽവിക്ക് പിന്നാലെ നിരന്തരം തെറി കോളുകൾ; ഒടുവിൽ പി.സി ജോർജിന്റെ മാസ് മറുപടി

പൂഞ്ഞാർ: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്ത പരാജയങ്ങളിലൊന്നായിരുന്നു പി.സി ജോർജിന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോർജിന് എന്നാൽ ഇത്തവണ പൂഞ്ഞാറിൽ അടിപതറി. പരാജയത്തിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് മുൻ എംഎൽഎയെ തോടിയെത്തിയത്. അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്ന അത്തരം ഫോൺ കോളുകളുടെ ഓഡിയോ ക്ലിപ്പുകൾ പിറ്റേ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ പി.സി ജോർജ് തന്നെ പറഞ്ഞിരിക്കുകയാണ്.

രണ്ടാം തിയ്യതി ഫലം വന്നതിന് പിന്നാലെ ചിലര്‍ നിരന്തരം വിളിച്ച് തെറിവിളിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒടുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചതോടെ തനിക്ക് മറുപടി നൽകേണ്ടി വന്നുവെന്നും അതോടെ ശല്യം അവസാനിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു. കൊടുക്കേണ്ട ഒക്കെ കൊടുത്തപ്പോള്‍ നന്നായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

23 ലക്ഷമൊന്നും വേണ്ട 15000 രൂപയുടെ മിനുക്കുപണി മാത്രം മതി; മന്ത്രി മന്ദിരത്തിന്റെ മോടി കൂട്ടേണ്ടെന്ന് കെ രാജൻ23 ലക്ഷമൊന്നും വേണ്ട 15000 രൂപയുടെ മിനുക്കുപണി മാത്രം മതി; മന്ത്രി മന്ദിരത്തിന്റെ മോടി കൂട്ടേണ്ടെന്ന് കെ രാജൻ

"രണ്ടാം തിയ്യതി ഉച്ചക്ക് തോറ്റു. തോറ്റാല്‍ ജയിച്ചൂവെന്ന് പറയാന്‍ കഴിയുമോ. ഞാന്‍ അത് അംഗീകരിച്ചു കഴിഞ്ഞതാ. ഞാന്‍ വളരെ സന്തോഷമായി ചിരിച്ചുകൊണ്ട് എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു ഫോണ്‍ വന്നു. എടുത്തതെ തെറിയാ. ഞാന്‍ മാറ്റി വെച്ചു. കുഴപ്പമില്ല. ചുമ്മാ പറഞ്ഞോട്ടെ. ലൈറ്റ് ഓഫായപ്പോള്‍ ഞാന്‍ കരുതി തെറി നിന്നുവെന്നാണ്. വീണ്ടും ഫോണ്‍ എടുത്തു. പിന്നേം ബെല്ല് അടിക്കും ഫോണ്‍ എടുക്കുമ്പോള്‍ തെറി. വൈകുന്നേരം എട്ട് മണിവരെ അത് തുടര്‍ന്നു. മിണ്ടാന്‍ പോയില്ല. ഞാന്‍ ഓഫ് ചെയ്തു. മൂന്നാം തിയ്യതിയും ഇത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് ഇട്ടേച്ചു. പകല്‍ മുഴുവന്‍ ഇത് തന്നെ. നാലാം തിയ്യതി വീണ്ടും ഓഫ് ചെയ്തു."

ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്

എന്നാൽ നാലാം തീയതി ഉച്ചയായപ്പോൾ താൻ മറുപടി കൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ' എടാ ചന്തേ, ചന്തക്ക് മുതു ചന്തയാ ഞാന്‍' എന്ന് പറഞ്ഞു. പിന്നെ ഒരു ശല്യവും ഇല്ല വിളിയും ഇല്ല. അത് അന്നേ കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് സ്വസ്ഥത കിട്ടിയേനെ. താന്‍ ക്ഷമിച്ചപ്പോള്‍ എന്റെ തലയില്‍ കയറി നിരങ്ങുകയായിരുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. താൻ മാന്യനായതുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും അവൻ കഞ്ചാവ് ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പി.സി ജോർജ്.

പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം

cmsvideo
  PC George criticize chief minister Pinarayi Vijayan over Palestine issue
  എഎൻ ഷംസീർ
  Know all about
  എഎൻ ഷംസീർ

  English summary
  PC George mass reply to derogative calls after assembly election defeat in Poonjar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X