പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥയോടും സത്യസന്ധതയോടും നിറവേറ്റും:വിഎന്‍ വാസവന്
കോട്ടയം: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥയോടും സത്യസന്ധതയോടും ലക്ഷ്യബോധത്തോടും കൂടി നിര്‍വ്വഹിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായി നിയുക്ത മന്ത്രി വിഎന്‍ വാസവന്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന ഏല്ലാ കാര്യങ്ങളും പൂര്‍ത്തികരിക്കാനുള്ള സമയബന്ധിത പരിപാടികളുമായി മുന്നോട്ടു നീങ്ങും. ആ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടായിരിക്കണം എന്ന് വിനയപൂർവ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.. അദ്ദേഹത്തിന്രെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബഹുമാന്യരെ,
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉന്നത വിജയം സമ്മാനിച്ച നിങ്ങളോടുള്ള നിസീമമായ നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു. ചരിത്രത്തിലെ മികച്ച വിജയവുമായി അധികാരത്തില്‍ എത്തിയ മുന്നണി സര്‍ക്കാരില്‍ മന്ത്രിയുടെ ചുമതല ഏറ്റെടുക്കാന്‍ പാര്‍ട്ടി എന്നെ നിയോഗിച്ചിരിക്കുകയാണ്.

നാളെ മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എല്ലാവരെയും നേരിൽ കണ്ട് അതിലേക്ക് ക്ഷണിക്കണം എന്നാണ് ആഗ്രഹം. നിലവിലെ സവിശേഷ സാഹചര്യത്തില്‍ അത് സാധ്യമല്ല എന്ന് അറിയാമല്ലോ. കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് ഏവരുടെയും മാനസിക സാന്നിദ്ധ്യവും പിന്തുണയും ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
Recommended Video
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥയോടും സത്യസന്ധതയോടും ലക്ഷ്യബോധത്തോടും കൂടി നിര്‍വ്വഹിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന ഏല്ലാ കാര്യങ്ങളും പൂര്‍ത്തികരിക്കാനുള്ള സമയബന്ധിത പരിപാടികളുമായി മുന്നോട്ടു നീങ്ങും. ആ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടായിരിക്കണം എന്ന് വിനയപൂർവ്വം അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം
വി.എൻ. വാസവൻ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications