കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗണിതം മധുരമുള്ള അനുഭവമായി മാറ്റാൻ നഗര പരിധിയിലെ സ്കൂളുകളിൽ ഗണിതലാബ് ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

വടകര: ഗണിതം മധുരമുള്ള അനുഭവമായി മാറ്റാൻ നഗര പരിധിയിലെ എൽ.പി,യു.പി സ്കൂളുകളിൽ ഗണിതലാബ് ഒരുങ്ങുന്നുഗണിത ശാസ്ത്രം വിദ്യാർത്ഥികൾക്ക് ലളിതവും,ആകർഷവുമായ വിഷയമാക്കി മാറ്റുന്നതിന് വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിൽ എൽ.പി,യു.പി.സ്കൂളുകളിൽ ഗണിതശാസ്ത്ര ലാബ് ഒരുക്കുന്നു.പദ്ധതിയുടെ ആദ്യഘട്ടം നഗര പരിധിയിലെ മുഴുവൻ എൽ.പി.സ്കൂളിലും,തുടർന്ന് യു.പി.സ്കൂളുകളിലും ലാബ് ഒരുക്കും.

ഇതിന്റെ മുന്നോടിയായി ആഗസ്റ്റ് നാലിന് എൽ.പി.സ്കൂൾ ഗണിത അധ്യാപകർക്കായി പുത്തൂർ ഡയറ്റിൽ വെച്ച് ശിൽപ്പശാല നടത്തും.തുടർന്ന് വിദഗ്ദ്ധരായ ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് ഒരുക്കുന്നതിനായുള്ള സാമഗ്രികൾ തയ്യാറാക്കും.പിന്നീട് സ്കൂളുകളിൽ ലാബ് സെറ്റ് ചെയ്യും.രണ്ടാം ഘട്ടത്തിലാണ് യു.പി.സ്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകിയ ശേഷം ലാബുകൾ ഒരുക്കും.

news

ഇത് വഴി പഠന പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.നേരത്തെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒന്നാം ക്ലാസ് ഒന്നാംതരം,ചിറകു വിടർത്താം ഉയരങ്ങളിലേക്ക് എന്നീ പദ്ധതികൾ നടപ്പിലാക്കുക വഴി നഗര പരിധിയിലെ വിദ്യാലയങ്ങൾ എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷകളിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കോളർ ഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾ വടകര നഗര പരിധിയിലെ വിദ്യാർത്ഥികളാണ്.ഇതിന്റെ ചുവട് വെച്ചാണ് പഠനം മികവുറ്റതാക്കാൻ ഡയറ്റിന്റെ സഹായത്തോടെ നഗര സഭ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വരുന്നത്.

Kozhikode
English summary
mathematics lab in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X