കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സീറോ വേസ്റ്റ് പദ്ധതി; സംസ്ഥാന അവാര്‍ഡുകള്‍ നഗരസഭക്ക് പ്രചോദനമാകും- ചെയര്‍മാന്‍

  • By Desk
Google Oneindia Malayalam News

വടകര: ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ്' വടകര പദ്ധതിക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നഗരസഭക്ക് പ്രചോദനമാണെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രോത്സാഹനമായി കണ്ട് പദ്ധതി വിജയിപ്പിക്കുന്നതിന് ഇത് ഊര്‍ജ്ജം പകരുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മൂന്നു വര്‍ഷമായി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കികൊണ്ടിരിക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'ശുദ്ധമായ വായു, ശുദ്ധമായ കുടിവെള്ളം, ശുദ്ധമായ ഭക്ഷണം എന്നിവ പൊതുജനങ്ങള്‍ക്കള്‍ക്ക് ലഭ്യമാക്കുക എന്നത് നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. മാലിന്യ സംസ്‌കരണത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഉറവിട മാലിന്യ സംസക്‌രണത്തിന് പ്രാമുഖ്യം നല്‍കി നടപ്പാക്കുന്ന പദ്ധതികള്‍ സാമ്പത്തിക പരിഗണനയില്ലാതെ എല്ലാവര്‍ക്കും മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ അനുവദിക്കാന്‍ കഴിയുന്ന തരത്തിലാണ് വിഭാവനം ചെയ്തത്. പദ്ധതിനടപ്പിലാക്കിയതോടെ മഴക്കാല രോഗങ്ങള്‍ വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സാംസ്‌കാരിക ബഹുജന പങ്കാളിത്തത്തോടെ തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്.

news

കോട്ടക്കുളം ശുചീകരണം, റയില്‍വേ കുളം വൃത്തിയാക്കല്‍, മണല്‍താഴ കുളം ശുചീകരണം, ജുബിലി കുളം നവീകരണം, താഴെ അങ്ങാടിയിലെ പള്ളിക്കുളം ശുചീകരണം എന്നിവ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ നവീകരിച്ചുവരുന്നു. കരിമ്പനത്തോട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനുള്ള പ്രവര്‍ത്തനവും പുരോഗമിച്ചുവരുന്നു. കോട്ടക്കുളം നവീകരണം പൂര്‍ത്തീകരിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൈമാറുന്നതിനും പദ്ധതിയുണ്ട്. പ്ലസ്റ്റിക്ക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'റെന്റ് ഷോപ്പ്', സ്വാപ്പ് ഷോപ്പ്' എന്നിവ ആരംഭിക്കാൻ നടപടി സ്വീകരിച്ചു വരികയാണ് . ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സാംസ്‌കാരിക നിലയത്തില്‍ പരിസ്ഥതി സൗഹൃദ ഉല്‍പന്ന നിര്‍മ്മാണ യൂനിറ്റും തുടങ്ങി. മലിനീകരണ നിയന്ത്രണ ബോഡിന്റേതുല്‍പ്പെടെ രണ്ട് സംസ്ഥാന അവാര്‍ഡുകളാണ് നഗരസഭക്ക് ലഭിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പേഴ്‌സന്‍ പി ഗീത, ആരോഗ്യ സ്റ്റാന്റിങ്ങ് ചെയര്‍മാന്‍ പി ഗിരീഷന്‍, സെക്രട്ടറി കെ യു ബിനി, മണലില്‍ മോഹനന്‍ എന്നിവരും പങ്കെടുത്തു.

Kozhikode
English summary
Zero waste project; State award will be a motivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X