കവുങ്ങിന്‍ തോട്ടത്തില്‍ 500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകള്‍; അമ്പരന്ന് നാട്ടുകാര്‍; സംഭവമിങ്ങനെ
മലപ്പുറം:വിദേശത്ത് ബാങ്ക് കവര്‍ച്ച ചെയ്ത് പോകുംവഴി പോലീസ് പിന്തുടർന്ന സമയത്ത് മോഷ്ടാക്കള്‍ കയ്യിലെ കാശ് നിറഞ്ഞ ബാഗ് വലിച്ചെറിഞ്ഞ് റോഡില്‍ മുഴുവന്‍ നോട്ട് നിറഞ്ഞ സംഭവം വായിച്ചു കാണും. ആദ്യം റോഡില്‍ നോട്ടുകള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പായിരുന്നു. പിന്നീടാണ് സംഭവം വ്യക്തമായത്. അത് പോലെ മലപ്പുറത്തെ ആളുകളും ഒരു നിമിഷം ആകെ ആശങ്കയിലായി
മലപ്പുറം മഞ്ചേരിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി കെട്ടുകണക്കിന് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് നോട്ടുകള്‍ കണ്ടെത്തിയത്.
500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകളാണ് തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാര്‍ പകച്ചുപോയി.
ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം; വീഡിയോ പകര്‍ത്തി വിദ്യാര്‍ത്ഥിനികള്‍; ദൃശ്യങ്ങള്‍ പുറത്ത്
നേരത്തെ പുതിയ സെറ്റുസാരിയും പണവും ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം ഉണ്ടായിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. സംഭവം കണ്ടതിന് പിന്നാലെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് കാര്യം അറിയിച്ചു. തുടര്‍ന്ന് ഇവിടേക്ക് മഞ്ചേരി പോലീസെത്തി.
'സഖാവേ, ജോലി ഒഴിവുണ്ട്, ആളുണ്ടോ'! കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ആര്യ രാജേന്ദ്രന്റെ കത്ത്
നോട്ട്പരിശോധിച്ചു. ഇവ കള്ളനോട്ടുകളായിരുന്നു. കവുങ്ങ് തോട്ടത്തിലെ വെള്ളത്തില്‍ ആണ് നോട്ടുകള്‍ കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരേ സീരിസ് നമ്പറിലുള്ള നോട്ടാണിത്. നോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. ചില നോട്ടുകള്‍ കത്തിച്ച നിലയിലായിരുന്നു. ഒരേ സീരിയല്‍ നമ്പറാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് വിവരം ലഭ്യമാകുകയുള്ളൂ