യൂത്ത് ലീഗിനെ തള്ളി മുസ്ലിം ലീഗ്; മക്കരപ്പറമ്പില്‍ പോലീസ് സംരക്ഷണത്തില്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
മലപ്പുറം: യൂത്ത് ലീഗ് പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് നേതൃത്വം തള്ളി. ജനപ്രതിനിധികളെയും ലീഗ് നേതാക്കളെയും മക്കരപ്പറമ്പിലെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വന്നേക്കും.
യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നടത്താന്‍ സാധിക്കാതെ വന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കേണ്ട എല്ലാവര്ക്കും പ്രതിഷേധം കാരണം ഇന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വിശദവിവരങ്ങള്‍ ഇങ്ങനെ...
സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

പഞ്ചായത്ത് പ്രസിഡന്റ് സി കോയ മരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നത്. പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് സുഹറാബി കാവുങ്ങലിന് ചുമതല നല്‍കുകയും ചെയ്തിരുന്നു. സുഹറാബിയെ തന്നെ പ്രസിഡന്റാക്കാന്‍ പിന്നീട് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്.

പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തുവന്നു. അനസ് മഠത്തിലിന്റെ പേരാണ് യൂത്ത് ലീഗ് നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം പരിഗണിച്ചില്ല. സുഹറാബിയെ തിരഞ്ഞെടുക്കാനുള്ള നടപടികളുമായി മുസ്ലിം ലീഗ് മുമ്പോട്ടുപോകുകയും ചെയ്തു. ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി ഒത്തുകൂടിയപ്പോഴാണ് വിവാദമായ സംഭവങ്ങളുണ്ടായത്.

മക്കരപ്പറമ്പ് പഞ്ചായത്തില്‍ 13ല്‍ 11 അംഗങ്ങളും യുഡിഎഫ് ആണ്. പഞ്ചായത്ത് അംഗങ്ങളും ജില്ലാ പ്രതിനിധിയായി എത്തിയ ഉമ്മര്‍ അറയ്ക്കലും ലീഗ് പഞ്ചായത്ത് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേരാനിരിക്കെയാണ് ഓഫീസിന് പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചതും മുദ്രാവാക്യം വിളിച്ചതും. തുടര്‍ന്ന് ഓഫീസിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതോടെ നേതാക്കള്‍ അകത്ത് കുടുങ്ങി. ഏറെനേരത്തിന് ശേഷം പോലീസെത്തി തുറന്നു.

പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം തന്നെ നടപ്പാക്കുമെന്നും അതില്‍ മാറ്റത്തിന് സാധ്യതയില്ലെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറയ്ക്കല്‍ പ്രതികരിച്ചു. സുഹറാബി കാവുങ്ങലിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതാണെന്നും പ്രതിഷേധം കാരണം ചൊവ്വാഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലി അറിയിച്ചു. നടപടി എടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്ന് ഉമര്‍ അറയ്ക്കല്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി പ്രതിനിധി എന്ന നിലയില്‍ വിപ്പ് കൊടുക്കാനാണ് പോയതെന്നും ഉമര്‍ അറയ്ക്കല്‍ വിശദീകരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കും വിപ്പ് അനുവദിച്ചത് ഞാനാണ്. സംസ്ഥാന കമ്മിറ്റി അക്കാര്യത്തില്‍ ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിപ്പ് കത്ത് നല്‍കാനാണ് മക്കരപ്പറമ്പില്‍ പോയത്. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടാല്‍ മാത്രമേ ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടുകയുള്ളൂ എന്നും ഉമര്‍ അറയ്ക്കല്‍ പറഞ്ഞു.

ഇനി ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നും നിലവില്‍ സുഹറാബി തുടരട്ടെയെന്നും യൂത്ത് ലീഗിനെ ആശ്വസിപ്പിച്ചിരിക്കുകയാണ് നേതൃത്വം. അതേസമയം, ഓഫീസിന് മുമ്പില്‍ കൂട്ടം ചേര്‍ന്നതില്‍ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരമാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് പോലീസ് സംരക്ഷണം ഒരുക്കുമെന്നും മങ്കട പോലീസ് അറിയിച്ചു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications