ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട, നിന്റെയൊക്കെ മുന്പില് നട്ടെല്ല് വളയ്ക്കാനുമില്ല: പിവി അന്‍വര്‍
തിരുവനന്തപുരം: വിവാദ ഫേസ്ബുക്കിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത്, താനല്ല. വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്ന് ചൂണ്ടിക്കാണിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ മറ്റൊരു വിശദീകരണവുമായി ഇന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി മകാരം കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി. വി. അന്‍വറിന് ക്ലാസെടുക്കാന്‍ വരേണ്ടെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്പില് നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അന്‍വറിന്റെ പരാമര്ശത്തിനെകിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കുന്നു. അന്‍വര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്്ബുക്ക് പോസ്റ്റ് ഇങ്ങനെ,
' അന്‍വര്‍ എവിടെ ?
ഫോണ്‍ സ്വിച്ഡ് ഓഫ്
നിലമ്പൂരില്‍ നിന്ന് മുങ്ങി'
മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോര്‍ട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളില്‍.. കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്..'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി. വി. അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം. എല്‍. എ ആയത്. മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.- അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഇതിനു മുമ്പും നിലമ്പൂര്‍ മണ്ഡലത്തില്‍ പിവി അന്‍വര്‍ എം എല്‍ എയുടെ അസാന്നിധ്യത്തെ കുറിച്ച് ചര്‍ച്ചയായിരുന്നു. ബിസ്നസ് ആവശ്യങ്ങള്‍ക്കായി അന്‍വര്‍ വിദേശത്താണെന്നാണ് ആക്ഷേപം, ഇപ്പോള്‍ ബിസ്സിനസ്സ് ആവശ്യത്തിന് വേണ്ടി ആഫ്രിക്കയിലെ സിയെറെ ലിയോണി എന്ന സ്ഥലത്താണ് പിവി അന്‍വര്‍ ഉള്ളതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications