അപകടത്തില്പ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനം ഹാജരാക്കി ഇന്ഷൂറന്സ് തുക തട്ടിയെടുക്കാന് ശ്രമം, മൂന്നു പേര് അറസ്റ്റില്
മലപ്പുറം: അപകടത്തില്പ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനം ഹാജരാക്കി ഇന്ഷൂറന്സ് തുക തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തില് മൂന്നു പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയതു. മൊറയൂര് കുന്നത്തേരി പാറക്കല് മുഹമ്മദ് മന്സൂര് (25), കൂട്ടിലങ്ങാടി മേലേക്കളം നിസാറുദ്ദീന് (32), മൊറയൂര് തിരുവാലിപ്പറമ്പ് ഫഹദ് (20) എന്നിവരെയാണ് മഞ്ചേരി എസ് ഐ ബൈജു ഇ ആര്, സിവില് പൊലീസ് ഓഫീസര് സുഭാഷ് ചന്ദ്രബോസ് എന്നിവര് അറസ്റ്റ് ചെയ്തത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴയിലെ തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷൻ, ഉന്നതർക്കെതിരെ ആരോപണവുമായി ഷാനിമോൾ ഉസ്മാൻ
ഇക്കഴിഞ്ഞ പത്തിനാണ് കേസിന്നാസ്പദമായ അപകടം നടന്നത്. മുഹമ്മദ് മന്സൂര് ഓടിച്ച ട്വിസ്റ്റര് ബൈക്കില് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില് മന്സൂറിന് പരിക്കേറ്റിരുന്നു. എന്നാല് ട്വിസ്റ്റര് ബൈക്കിന് ഇന്ഷൂറന്സ് പരിരക്ഷയില്ലാത്തതിനാല് പകരം പള്സര് ബൈക്കാണ് സേ്റ്റഷനില് ഹാജരാക്കിയത്. എന്നാല് പൊലീസ് നടത്തിയ അന്വേഷണത്തില് മൂന്നംഗ സംഘം നടത്തിയ തട്ടിപ്പ് വെളിവാവുകയായിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അപകടത്തില്പ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനം ഹാജരാക്കി ഇന്ഷൂറന്സ് തുക തട്ടിയെടുക്കാന് പ്രതികള് ശ്രമിക്കുന്നതായി വിവരം ലഭിച്ച പോലീസ് പ്രതികള്ക്കെതിരെ വ്യക്തമായ തെളിവുകള് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയതത്. കേസില് അറസ്റ്റിലായ മുഹമ്മദ് മന്സൂര്, നിസാറുദ്ദീന്, ഫഹദ്എന്നിവരെ വിശദമായി ചോദ്യംചെയ്തതോടെ പ്രതികള് കുറ്റം സമ്മതിച്ചു.